1 Chronicles 26:31 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുടുംബത്തിന്‍റെ ഏതു വംശാവലിവഴിയും ഹെബ്രോന്യരുടെ തലവന്‍ യെരീയാ ആയിരുന്നു. ദാവീദുരാജാവിന്‍റെ നാല്പതാം ഭരണവര്‍ഷത്തില്‍ ഗിലെയാദിലെ യാസേരില്‍ നടത്തിയ അന്വേഷണത്തില്‍നിന്ന് അവിടെ പരാക്രമശാലികളായ യുദ്ധവീരന്മാര്‍ ഉണ്ടെന്നു തെളിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യർക്കു യെരീയാവു തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അനേഷിച്ചപ്പോൾ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.
Malayalam 1992 MBSI
ഹെബ്രോന്യരില്‍ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യര്‍ക്കും യെരീയാവു തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടില്‍ അവരുടെ വസ്തുത അനേഷിച്ചപ്പോള്‍ അവരുടെ ഇടയില്‍ ഗിലെയാദിലെ യാസേരില്‍ പ്രാപ്തന്മാരെ കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യർക്ക് യെരീയാവ് തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അനേഷിച്ചപ്പോൾ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യര്‍ക്ക് യെരീയാവ് തലവനായിരുന്നു; ദാവീദിന്‍റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അന്വേഷിച്ചപ്പോള്‍ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.
Malayalam Bible POC-ML 2013
ഹെബ്രാണ്യരുടെ തലവന്‍ ഏതു വംശാവലി വഴിക്കും ജറിയാ ആയിരുന്നു. ദാവീദ്‌ രാജാവിന്‍െറ നാല്‍പതാംഭരണവര്‍ഷം ഇവ രുടെ ഇടയില്‍ നടത്തിയ അന്വേഷണത്തില്‍ ഗിലയാദിലെയാസറില്‍ അതിപ്രഗദ്‌ഭന്‍മാര്‍ ഉണ്ടെന്നു കണ്ടെണ്ടത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹെബ്രോന്യരുടെ കുടുംബപരമായ വംശാവലിരേഖകൾ അനുസരിച്ച് യെരീയാവായിരുന്നു ഹെബ്രോന്യരുടെ തലവൻ. ദാവീദിന്റെ ഭരണത്തിന്റെ നാൽപ്പതാമാണ്ടിൽ രേഖകൾവെച്ചു നടത്തിയ അന്വേഷണത്തിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തരായ ചില ഹെബ്രോന്യരെ കണ്ടെത്തി.