1 Chronicles 26:32 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹത്തിന്‍റെ സഹോദരന്മാരും പ്രാപ്തരുമായ രണ്ടായിരത്തി എഴുനൂറു പിതൃഭവനത്തലവന്മാര്‍ ഉണ്ടായിരുന്നു. അവരെ ദാവീദുരാജാവു രൂബേന്‍, ഗാദ്, മനശ്ശെയുടെ പകുതിഗോത്രം എന്നിവയില്‍ ദൈവത്തിന്‍റെയും രാജാവിന്‍റെയും സകല കാര്യാദികള്‍ക്കും ചുമതലക്കാരായി നിയമിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ് രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്കു മേൽവിചാരകരാക്കി വച്ചു.
Malayalam 1992 MBSI
അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്‍രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികള്‍ക്കും രൂബേന്യര്‍ ഗാദ്യര്‍, മനശ്ശെയുടെ പാതിഗോത്രം എന്നിവര്‍ക്കും മേല്‍വിചാരകരാക്കിവച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറ് പേരുണ്ടായിരുന്നു; അവരെ ദാവീദ് രാജാവ് ദൈവത്തിന്റെ സകലകാര്യത്തിനും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്ക് മേൽവിചാരകരാക്കി വെച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തി എഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്‍രാജാവ് ദൈവത്തിന്‍റെ സകല കാര്യത്തിനും രാജാവിന്‍റെ കാര്യാദികള്‍ക്കും രൂബേന്യര്‍, ഗാദ്യര്‍, മനശ്ശെയുടെ പാതിഗോത്രം എന്നിവര്‍ക്കു മേൽവിചാരകരാക്കി വച്ചു.
Malayalam Bible POC-ML 2013
ജറിയായും ചാര്‍ച്ചക്കാരും ആയി രണ്ടായിരത്തിയെഴുനൂറുപ്രഗദ്‌ഭന്‍മാര്‍ ഉണ്ടായിരുന്നു. ദാവീദ് രാജാവ് അവരെ റൂബന്‍ വേഗാദ്‌ഗോത്രങ്ങള്‍, മനാസ്‌സെയുടെ അര്‍ധഗോത്രം എന്നിവയില്‍ദൈവത്തെയും രാജാവിനെയും സംബന്ധിക്കുന്ന സകല കാര്യങ്ങളുടെയും ചുമതല ഏല്‍പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെരീയാവിന് പ്രഗൽഭന്മാരും കുടുംബത്തലവന്മാരുമായ 2,700 ബന്ധുജനങ്ങൾ ഉണ്ടായിരുന്നു. ദൈവിക ശുശ്രൂഷകളും രാജകീയമായ ഏതു കാര്യവും നിർവഹിക്കുന്നതിനുമായി ദാവീദുരാജാവ് അവരെ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ അർധഗോത്രത്തിന്റെയും മേൽവിചാരകന്മാരാക്കി നിയമിച്ചു.