1 Chronicles 26:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവരെല്ലാവരും ഓബേദ്-എദോമിന്‍റെ വംശജര്‍. ഇവരും പുത്രന്മാരും ചാര്‍ച്ചക്കാരുമായി ശുശ്രൂഷയ്‍ക്ക് അതിസമര്‍ഥരായ അറുപത്തിരണ്ടു പേര്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവർ എല്ലാവരും ഓബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷെക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-എദോമിന്നുള്ളവർ അറുപത്തിരണ്ടുപേർ;
Malayalam 1992 MBSI
ഇവര്‍ എല്ലാവരും ഔബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവര്‍; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷെക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഔബേദ്-എദോമിന്നുള്ളവര്‍ അറുപത്തിരണ്ടുപേര്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവർ എല്ലാവരും ഓബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷയ്ക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-എദോമിനുള്ളവർ അറുപത്തിരണ്ടുപേർ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവര്‍ എല്ലാവരും ഓബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവര്‍; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷയ്ക്ക് അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-എദോമിനുള്ളവര്‍ അറുപത്തിരണ്ടു പേര്‍;
Malayalam Bible POC-ML 2013
ഇവര്‍ ഓബദ് ഏദോമിന്‍െറ വംശത്തില്‍പ്പെടുന്നു. ഇവരും മക്കളും ചാര്‍ച്ചക്കാരും ശുശ്രൂഷയ്‌ക്ക് അതിനിപുണന്‍മാരായിരുന്നു. ഓബദ് ഏദോമില്‍നിന്ന് ആകെ അറുപത്തിരണ്ടുപേര്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇവരെല്ലാം ഓബേദ്-ഏദോമിന്റെ പിൻഗാമികളായിരുന്നു. അവരും അവരുടെ പുത്രന്മാരും ബന്ധുക്കളും ശുശ്രൂഷയിൽ നിപുണന്മാരായിരുന്നു. ഓബേദ്-ഏദോമിന്റെ പിൻഗാമികൾ ആകെ അറുപത്തിരണ്ടുപേർ.