1 Chronicles 27:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവിന്‍റെ ഭണ്ഡാരത്തിന്‍റെ ചുമതലക്കാരന്‍ അദീയേലിന്‍റെ പുത്രന്‍ അസ്മാവെത്ത്. വയലുകളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള സംഭരണശാലകളുടെ ചുമതലക്കാരന്‍ ഉസ്സിയായുടെ പുത്രന്‍ യെഹോനാഥാന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവിന്റെ ഭണ്ഡാരത്തിന്നു അദീയേലിന്റെ മകനായ അസ്മാവെത്ത് മേൽവിചാരകൻ. നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകൾക്കു ഉസ്സീയാവിന്റെ മകൻ യെഹോനാഥാൻ മേൽവിചാരകൻ.
Malayalam 1992 MBSI
രാജാവിന്റെ ഭണ്ഡാരത്തിന്നു അദീയേലിന്റെ മകനായ അസ്മാവെത്ത് മേല്‍വിചാരകന്‍. നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകള്‍ക്കു ഉസ്സീയാവിന്റെ മകന്‍ യെഹോനാഥാന്‍ മേല്‍വിചാരകന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവിന്റെ ഭണ്ഡാരത്തിന് അദീയേലിന്റെ മകനായ അസ്മാവെത്ത് മേൽവിചാരകൻ. നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടികശാലകൾക്ക് ഉസ്സീയാവിന്റെ മകൻ യെഹോനാഥാൻ മേൽവിചാരകൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവിന്‍റെ ഭണ്ഡാരത്തിന് അദീയേലിന്‍റെ മകനായ അസ്മാവെത്ത് മേൽവിചാരകന്‍. നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകള്‍ക്ക് ഉസ്സീയാവിന്‍റെ മകന്‍ യെഹോനാഥാന്‍ മേൽവിചാരകന്‍.
Malayalam Bible POC-ML 2013
രാജഭണ്‍ഡാരങ്ങളുടെ ചുമതല അഭിയേലിന്‍െറ മകന്‍ അസ്‌മാവെത്തിനായിരുന്നു. വലിയ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉള്ള സംഭരണശാലകളും ഗോപുരങ്ങളും ഉസിയായുടെ മകന്‍ ജോനാഥാന്‍െറ ചുമതലയില്‍ ആയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദീയേലിന്റെ മകനായ അസ്മാവെത്ത് രാജഭണ്ഡാരങ്ങൾക്കു ചുമതലക്കാരനായിരുന്നു. ഉസ്സീയാവിന്റെ മകനായ യെഹോനാഥാനായിരുന്നു രാജധാനിക്കു പുറത്തുള്ള സ്ഥലങ്ങളിലെ നിലങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലുമുള്ള ഭണ്ഡാരങ്ങളുടെ അധികാരി.