1 Chronicles 28:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ദാവീദ് ദേവാലയത്തിന്‍റെ മണ്ഡപം, ഉപഗൃഹങ്ങള്‍, ഭണ്ഡാരഗൃഹങ്ങള്‍, മാളികമുറികള്‍, അറകള്‍, സര്‍വേശ്വരന്‍റെ പെട്ടകത്തിനു വേണ്ടിയുള്ള അറ എന്നിവയുടെ രൂപരേഖ ശലോമോനു നല്‌കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ദാവീദ് തന്റെ മകനായ ശലോമോന്നു ദൈവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങൾ, ഭണ്ഡാരഗൃഹങ്ങൾ, മാളികമുറികൾ, അറകൾ, കൃപാസനഗൃഹം എന്നിവയുടെ മാതൃക കൊടുത്തു.
Malayalam 1992 MBSI
പിന്നെ ദാവീദ് തന്റെ മകനായ ശലോമോന്നു ദൈവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങള്‍, ഭണ്ഡാരഗൃഹങ്ങള്‍, മാളികമുറികള്‍, അറകള്‍, കൃപാസനഗൃഹം എന്നിവയുടെ മാതൃകകൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ദാവീദ് തന്റെ മകനായ ശലോമോന് ദൈവാലയത്തിന്റെ മണ്ഡപം, അതിന്റെ ഭവനങ്ങൾ, കലവറകൾ, മുകളിലത്തെമുറികൾ, അകത്തെ മുറികൾ, കൃപാസനഗൃഹം എന്നിവയുടെ മാതൃക കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ദാവീദ് തന്റെ മകനായ ശലോമോനു ദൈവാലയത്തിന്‍റെ മണ്ഡപം, ഉപഗൃഹങ്ങള്‍, ഭണ്ഡാരഗൃഹങ്ങള്‍, മാളികമുറികള്‍, അറകള്‍, കൃപാസനഗൃഹം എന്നിവയുടെ മാതൃക കൊടുത്തു.
Malayalam Bible POC-ML 2013
പിന്നെ, ദാവീദ് ദേവാലയത്തിന്‍െറ മണ്‍ഡപം, ഉപഗൃഹങ്ങള്‍, ഭണ്‍ഡാരശാലകള്‍, മാളിക മുറികള്‍, അറകള്‍, കൃപാസനഗൃഹം എന്നിവയുടെ രൂപരേഖ മകന്‍ സോളമനെ ഏല്‍പ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ ദാവീദ് ദൈവാലയത്തിന്റെ പൂമുഖം, അതിനോടുചേർന്നുള്ള നിർമിതികൾ, ഭണ്ഡാരഗൃഹങ്ങൾ, മാളികമുറികൾ, അതിന്റെ അകത്തളങ്ങൾ, പാപനിവാരണസ്ഥാനം എന്നിവയുടെ മാതൃക ശലോമോനെ ഏൽപ്പിച്ചു.