1 Chronicles 28:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓരോ ശുശ്രൂഷയ്‍ക്കും ഉപയോഗിക്കുന്ന സ്വര്‍ണപ്പാത്രങ്ങള്‍ക്കു വേണ്ട സ്വര്‍ണം, വെള്ളിപ്പാത്രങ്ങള്‍ക്കു വേണ്ട വെള്ളി,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾക്കു ഒക്കെയും പൊന്നുകൊണ്ടുള്ള ഉപകരണങ്ങൾക്കു തൂക്കപ്രകാരം പൊന്നും അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾക്കു ഒക്കെയും വെള്ളികൊണ്ടുള്ള ഉപകരണങ്ങൾക്കു ഒക്കെയും തൂക്കപ്രകാരം വെള്ളിയും
Malayalam 1992 MBSI
അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍ക്കു ഒക്കെയും പൊന്നുകൊണ്ടുള്ള ഉപകരണങ്ങള്‍ക്കു തൂക്കപ്രകാരം പൊന്നും അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍ക്കു ഒക്കെയും വെള്ളികൊണ്ടുള്ള ഉപകരണങ്ങള്‍ക്കു ഒക്കെയും തൂക്കപ്രകാരം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഓരോ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾക്ക്, പൊന്നുകൊണ്ടുള്ള ഉപകരണങ്ങൾക്ക്, തൂക്കപ്രകാരം പൊന്നും ഓരോ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾക്ക് വെള്ളികൊണ്ടുള്ള ഉപകരണങ്ങൾക്ക് തൂക്കപ്രകാരം വെള്ളിയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതതു ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങള്‍ക്ക് ഒക്കെയും പൊന്നുകൊണ്ടുള്ള ഉപകരണങ്ങള്‍ക്കു തൂക്കപ്രകാരം പൊന്നും അതതു ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങള്‍ക്ക് ഒക്കെയും വെള്ളികൊണ്ടുള്ള ഉപകരണങ്ങള്‍ക്ക് ഒക്കെയും തൂക്കപ്രകാരം വെള്ളിയും
Malayalam Bible POC-ML 2013
വിവിധ ശുശ്രൂഷകള്‍ക്ക്‌ ഉപയോഗിക്കുന്ന പൊന്‍പാത്രങ്ങള്‍ക്കുവേണ്ട പൊന്ന്‌, വെള്ളിപ്പാത്രങ്ങള്‍ക്കുവേണ്ട വെള്ളി,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിവിധതരം ശുശ്രൂഷകളിൽ ഉപയോഗിക്കേണ്ടിവരുന്ന സ്വർണ ഉപകരണങ്ങൾക്കെല്ലാംവേണ്ടിയുള്ള സ്വർണവും വിവിധ ശുശ്രൂഷകളിൽ ഉപയോഗിക്കേണ്ടിവരുന്ന വെള്ളി ഉപകരണങ്ങൾക്കെല്ലാംവേണ്ടിയുള്ള വെള്ളിയും