1 Chronicles 28:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വെള്ളിക്കോപ്പകള്‍ക്കു വേണ്ട വെള്ളി, ശുദ്ധിചെയ്ത സ്വര്‍ണംകൊണ്ടുള്ള ധൂപപീഠത്തിനുവേണ്ട സ്വര്‍ണം, സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകത്തിന്‍റെ മുകളില്‍ ചിറകു വിരിച്ചു നില്‌ക്കുന്ന കെരൂബുകളോടുകൂടിയ രഥത്തിന്‍റെ രൂപരേഖയും അതിനുവേണ്ട സ്വര്‍ണവും നല്‌കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ധൂപപീഠത്തിന്നു തൂക്കപ്രകാരം വേണ്ടുന്ന ഊതിക്കഴിച്ച പൊന്നും ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകെക്കു വേണ്ടുന്ന പൊന്നും കൊടുത്തു.
Malayalam 1992 MBSI
ധൂപപീഠത്തിന്നു തൂക്കപ്രകാരം വേണ്ടുന്ന ഊതിക്കഴിച്ച പൊന്നും ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകെക്കു വേണ്ടുന്ന പൊന്നും കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ധൂപപീഠത്തിന് തൂക്കപ്രകാരം ആവശ്യമുള്ള ശുദ്ധീകരിച്ച പൊന്നും, ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകയ്ക്ക് ആവശ്യമുള്ള പൊന്നും കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ധൂപപീഠത്തിനു തൂക്കപ്രകാരം വേണ്ടുന്ന ഊതിക്കഴിച്ച പൊന്നും ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകയ്ക്കു വേണ്ടുന്ന പൊന്നും കൊടുത്തു.
Malayalam Bible POC-ML 2013
ധൂപപീഠത്തിനുവേണ്ട തങ്കം, കര്‍ത്താവിന്‍െറ ഉടമ്പടിയുടെപേടകത്തിന്‍െറ മുകളില്‍ ചിറകുവിരിച്ചു നില്‍ക്കുന്ന കെരൂബുകളോടുകൂടിയരഥത്തിന്‍െറ രൂപരേഖ, രഥത്തിനുവേണ്ട സ്വര്‍ണം എന്നിവനല്‌കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ധൂപപീഠത്തിനു വേണ്ടിവരുന്ന ശുദ്ധിചെയ്ത സ്വർണവും ചിറകുവിരിച്ച് യഹോവയുടെ ഉടമ്പടിയുടെ പേടകത്തെ സംരക്ഷിക്കുന്ന കെരൂബുകളുള്ള രഥമാതൃകയ്ക്കുവേണ്ടിവരുന്ന സ്വർണവും ദാവീദ് നൽകി.