1 Chronicles 28:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും ഇസ്രായേലിന്‍റെ രാജാവായി സദാകാലവും വാഴാന്‍ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ എന്‍റെ പിതൃഭവനത്തില്‍ എല്ലാവരില്‍നിന്നും എന്നെ തിരഞ്ഞെടുത്തു. നേതൃത്വം നല്‌കുന്നതിനു യെഹൂദാഗോത്രത്തെയും അതില്‍നിന്ന് എന്‍റെ പിതൃഭവനത്തെയും ആയിരുന്നു തിരഞ്ഞെടുത്തത്. എന്‍റെ പിതാവിന്‍റെ സന്തതികളില്‍നിന്ന് ഇസ്രായേലിന്‍റെ രാജാവായി എന്നെ തിരഞ്ഞെടുക്കാന്‍ അവിടുത്തേക്കു തിരുമനസ്സായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും ഞാൻ എന്നേക്കും യിസ്രായേലിന്നു രാജാവായിരിപ്പാൻ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സർവ്വപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിപ്പാൻ യെഹൂദയെയും യെഹൂദാഗൃഹത്തിൽ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരിൽവെച്ചു എന്നെ എല്ലായിസ്രായേലിന്നും രാജാവാക്കുവാൻ അവന്നു പ്രസാദം തോന്നി.
Malayalam 1992 MBSI
എങ്കിലും ഞാന്‍ എന്നേക്കും യിസ്രായേലിന്നു രാജാവായിരിപ്പാന്‍ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സര്‍വ്വപിതൃഭവനത്തില്‍നിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിപ്പാന്‍ യെഹൂദയെയും യെഹൂദാഗൃഹത്തില്‍ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരില്‍ വെച്ചു എന്നെ എല്ലായിസ്രായേലിന്നും രാജാവാക്കുവാന്‍ അവന്നു പ്രസാദം തോന്നി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും ഞാൻ എന്നേക്കും യിസ്രായേലിന് രാജാവായിരിക്കുവാൻ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സർവ്വപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിക്കുവാൻ യെഹൂദയെയും യെഹൂദാഗൃഹത്തിൽ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരിൽവച്ച് എന്നെ എല്ലായിസ്രായേലിനും രാജാവാക്കുവാൻ അവന് പ്രസാദം തോന്നി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും ഞാന്‍ എന്നേക്കും യിസ്രായേലിനു രാജാവായിരിപ്പാന്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവ എന്‍റെ സര്‍വപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിപ്പാന്‍ യെഹൂദായെയും യെഹൂദാഗൃഹത്തിൽ എന്‍റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്‍റെ അപ്പന്‍റെ പുത്രന്മാരിൽവച്ച് എന്നെ എല്ലാ യിസ്രായേലിനും രാജാവാക്കുവാന്‍ അവനു പ്രസാദം തോന്നി.
Malayalam Bible POC-ML 2013
എങ്കിലും, ഇസ്രായേലില്‍ എന്നും രാജാവായിരിക്കുന്നതിന്‌ ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌ എന്‍െറ പിതൃകുടുംബത്തില്‍ നിന്ന്‌ എന്നെതിരഞ്ഞെടുത്തു; രാജസ്‌ഥാനത്തിന്‌ യൂദാഗോത്രത്തെയും യൂദാഗോത്രത്തില്‍നിന്ന്‌ എന്‍െറ പിതൃകുടുംബത്തെയും തിരഞ്ഞെടുത്തു; എന്‍െറ പിതാവിന്‍െറ മക്കളില്‍നിന്ന്‌ ഇസ്രായേലിന്‍െറ രാജാവായി എന്നെതിരഞ്ഞെടുക്കാന്‍ അവിടുന്ന്‌ തിരുമനസ്‌സായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്നിരുന്നാലും ഇസ്രായേലിന്റെ ദൈവമായ യഹോവ, ഇസ്രായേലിന് എന്നേക്കും രാജാവായിരിക്കേണ്ടതിന്, എന്റെ സകലകുലത്തിൽനിന്നും എന്നെ തെരഞ്ഞെടുത്തു. അവിടന്ന് നേതൃസ്ഥാനത്തേക്ക് യെഹൂദാഗോത്രത്തെയും ആ ഗോത്രത്തിൽവെച്ച് എന്റെ ഭവനത്തെയും തെരഞ്ഞെടുത്തു: കൂടാതെ എന്റെ പിതാവിന്റെ മക്കളിൽവെച്ച് എന്നെ, സകല ഇസ്രായേലിനും രാജാവാക്കുന്നതിനു പ്രസാദിക്കുകയും ചെയ്തു.