1 Chronicles 28:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആകയാല്‍ സര്‍വേശ്വരന്‍റെ സഭയായ ഇസ്രായേലിന്‍റെ സമസ്തജനങ്ങളുടെയും മുമ്പില്‍വച്ച് ദൈവം കേള്‍ക്കെ ഞാന്‍ കല്പിക്കുന്നു: “ഐശ്വര്യപൂര്‍ണമായ ഈ ദേശം കൈവശമാക്കാനും നിങ്ങള്‍ക്കുശേഷം നിങ്ങളുടെ മക്കള്‍ അതു ശാശ്വതമായി അവകാശപ്പെടുത്താനുമായി നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകളെല്ലാം ശ്രദ്ധാപൂര്‍വം പാലിക്കണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ യഹോവയുടെ സഭയായ എല്ലായിസ്രായേലും കാൺകെയും നമ്മുടെ ദൈവം കേൾക്കെയും ഞാൻ പറയുന്നതു: നിങ്ങൾ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതിൽ അതു നിങ്ങളുടെ മക്കൾക്കു ശാശ്വതാവകാശമായി വെച്ചേക്കയും ചെയ്യേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്‌വിൻ.
Malayalam 1992 MBSI
ആകയാല്‍ യഹോവയുടെ സഭയായ എല്ലായിസ്രായേലും കാണ്‍കെയും നമ്മുടെ ദൈവം കേള്‍ക്കെയും ഞാന്‍ പറയുന്നതുനിങ്ങള്‍ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതില്‍ അതു നിങ്ങളുടെ മക്കള്‍ക്കു ശാശ്വതാവകാശമായി വെച്ചേക്കയും ചെയ്യേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ യഹോവയുടെ സഭയായ എല്ലായിസ്രായേലും കാൺകയും നമ്മുടെ ദൈവം കേൾക്കയും ഞാൻ പറയുന്നത്: “നിങ്ങൾ ഈ നല്ലദേശം അനുഭവിക്കയും, അത് നിങ്ങളുടെ മക്കൾക്ക് ശാശ്വതാവകാശമായി വെച്ചേക്കുകയും ചെയ്യേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കുകയും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ യഹോവയുടെ സഭയായ എല്ലാ യിസ്രായേലും കാണ്‍കെയും നമ്മുടെ ദൈവം കേള്‍ക്കെയും ഞാന്‍ പറയുന്നത്: നിങ്ങള്‍ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതിൽ അതു നിങ്ങളുടെ മക്കള്‍ക്കു ശാശ്വതാവകാശമായി വച്ചേക്കയും ചെയ്യേണ്ടതിനു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്‍വിന്‍.
Malayalam Bible POC-ML 2013
അതിനാല്‍ ഇസ്രായേലിന്‍െറ കര്‍ത്താവിന്‍െറ സമൂഹത്തിനു മുന്‍പില്‍ നമ്മുടെ ദൈവം കേള്‍ക്കേ ഞാന്‍ പറയുന്നു: ഐശ്വര്യപൂര്‍ണമായ ഈ ദേശം അനുഭവിക്കാനും നിങ്ങള്‍ക്കുശേഷം നിങ്ങളുടെ മക്കള്‍ ഇതിനെ ശാശ്വതമായി അവകാശപ്പെടുത്താനും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ എല്ലാ കല്‍പനകളും അന്വേഷിക്കുകയും അനുസരിക്കുകയും ചെയ്യുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആകയാൽ ഇപ്പോൾ എല്ലാ ഇസ്രായേലും യഹോവയുടെ സർവസഭയും കാൺകെയും നമ്മുടെ ദൈവം കേൾക്കെയും ഞാൻ ഇതു പറയുന്നു: നിങ്ങൾ ഈ നല്ലദേശം സ്വന്തമാക്കി അനുഭവിക്കുകയും നിങ്ങളുടെ കാലശേഷം നിങ്ങളുടെ സന്തതികൾക്ക് അതു ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്യേണ്ടതിന്, നിങ്ങളുടെ ദൈവമായ യഹോവയുടെ പ്രമാണങ്ങളെ അനുസരിക്കുന്ന കാര്യത്തിൽ ഏറ്റവും ജാഗരൂകരായിരിക്കുക!