1 Chronicles 29:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്വമനസ്സാലെ ഈ തിരുമുല്‍ക്കാഴ്ച അര്‍പ്പിക്കാന്‍ ഞാന്‍ ആര്? എന്‍റെ ജനം ആര്? സമസ്തവും അങ്ങയില്‍ നിന്നുള്ളതാണല്ലോ. അങ്ങയില്‍നിന്നു ലഭിച്ചത് ഞങ്ങള്‍ അങ്ങേക്കു നല്‌കിയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.
Malayalam 1992 MBSI
എന്നാല്‍ ഞങ്ങള്‍ ഇങ്ങനെ ഇത്ര മന:പൂര്‍വ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാന്‍ ഞാന്‍ ആര്‍? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കല്‍നിന്നല്ലോ വരുന്നതു; നിന്റെ കയ്യില്‍നിന്നു വാങ്ങി ഞങ്ങള്‍ നിനക്കു തന്നതേയുള്ളു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന് പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും അങ്ങിൽനിന്നല്ലോ വരുന്നത്; അങ്ങയുടെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ അങ്ങയ്ക്ക് തന്നതേയുള്ളു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഞങ്ങള്‍ ഇങ്ങനെ ഇത്ര മനഃപൂര്‍വമായി ദാനം ചെയ്യേണ്ടതിനു പ്രാപ്തരാകുവാന്‍ ഞാന്‍ ആര്‍? എന്‍റെ ജനവും എന്തുള്ളൂ? സകലവും നിങ്കൽനിന്നല്ലോ വരുന്നത്; നിന്‍റെ കൈയിൽനിന്നു വാങ്ങി ഞങ്ങള്‍ നിനക്കു തന്നതേയുള്ളൂ.
Malayalam Bible POC-ML 2013
അങ്ങേക്ക്‌ സന്‍മനസ്‌സോടെ ഇങ്ങനെ കാഴ്‌ചകള്‍ അര്‍പ്പിക്കുന്നതിന്‌ ഞാനും എന്‍െറ ജനവും ആരാണ്‌? സമസ്‌തവും അങ്ങില്‍നിന്നു വരുന്നു. അങ്ങയുടേതില്‍ നിന്നാണു ഞങ്ങള്‍ നല്‍കിയതും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇത്രയും ഉദാരമായി ദാനം ചെയ്യാൻ കഴിയത്തക്കവിധം ഞാനാര്? എന്റെ ജനവും എന്തുള്ളൂ? എല്ലാം അങ്ങയിൽനിന്നു ലഭിക്കുന്നു; അങ്ങയുടെ പക്കൽനിന്നു വാങ്ങി ഞങ്ങൾ അങ്ങേക്കു തരികമാത്രമേ ചെയ്യുന്നുള്ളൂ.