1 Chronicles 3:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹെബ്രോനില്‍ ദാവീദ് ഏഴര വര്‍ഷം ഭരിച്ചു. അവിടെവച്ചാണ് ഈ ആറു പുത്രന്മാര്‍ ജനിച്ചത്. യെരൂശലേമില്‍ ദാവീദ് മുപ്പത്തിമൂന്നു വര്‍ഷം ഭരണം നടത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ ആറുപേരും അവന്നു ഹെബ്രോനിൽവെച്ചു ജനിച്ചു; അവിടെ അവൻ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്നു സംവത്സരം വാണു.
Malayalam 1992 MBSI
ഈ ആറുപേരും അവന്നു ഹെബ്രോനില്‍വെച്ചു ജനിച്ചു; അവിടെ അവന്‍ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമീല്‍ അവന്‍ മുപ്പത്തിമൂന്നു സംവത്സരം വാണു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ ആറുപേരും അവന് ഹെബ്രോനിൽവച്ച് ജനിച്ചു; അവിടെ അവൻ ഏഴ് വർഷവും ആറ് മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്ന് സംവത്സരം വാണു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ ആറു പേരും അവന് ഹെബ്രോനിൽവച്ചു ജനിച്ചു; അവിടെ അവന്‍ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമിൽ അവന്‍ മുപ്പത്തിമൂന്നു സംവത്സരം വാണു.
Malayalam Bible POC-ML 2013
ഹെബ്രാണിലെ ഏഴരവര്‍ഷത്തെ ഭരണത്തിനിടയില്‍ ദാവീദിന്‌ ഈ ആറു പുത്രന്‍മാര്‍ ജനിച്ചു. അവന്‍ ജറുസലെമില്‍ മുപ്പത്തിമൂന്നു വര്‍ഷം ഭരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദ് ഏഴുവർഷവും ആറുമാസവും ഭരണം നടത്തിയിരുന്ന ഹെബ്രോനിൽവെച്ച് അദ്ദേഹത്തിനു ജനിച്ച പുത്രന്മാരാണ് ഇവർ ആറുപേരും. ദാവീദ് ജെറുശലേമിൽ മുപ്പത്തിമൂന്നുവർഷം ഭരണംനടത്തി,