1 Chronicles 4:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദായുടെ മകനായ ശേലായുടെ പുത്രന്മാര്‍: ലേഖായുടെ പിതാവായ ഏര്‍, മാരേശായുടെ പിതാവായ ലാദാ, ബേത്ത്-അശ്ബെയയില്‍ നെയ്ത്തുജോലി ചെയ്യുന്നവരുടെ ഗോത്രങ്ങള്‍; യോക്കീം,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയിൽ ശണപടം നെയ്യുന്ന കൈത്തൊഴില്ക്കാരുടെ കുലങ്ങളും;
Malayalam 1992 MBSI
യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാര്‍ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയില്‍ ശണപടം നെയ്യുന്ന കൈത്തൊഴില്‍ക്കാരുടെ കുലങ്ങളും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും, മാരേശയുടെ അപ്പനായ ലദയും, ബേത്ത്-അശ്ബെയയിൽ നെയ്ത്തുജോലി ചെയ്യുന്നവരുടെ കുലങ്ങളും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദായുടെ മകനായ ശേലയുടെ പുത്രന്മാര്‍: ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയിൽ ശണപടം നെയ്യുന്ന കൈത്തൊഴില്ക്കാരുടെ കുലങ്ങളും;
Malayalam Bible POC-ML 2013
യൂദായുടെ മകന്‍ ഷേലായുടെ സന്തതികള്‍: ലേഖായുടെ പിതാവായ ഏര്‍, മരേഷായുടെ പിതാവായ ലാദാ, ബേത്‌ അഷ്‌ബേയായിലെ നെയ്‌ത്തുപണിക്കാരുടെ കുടുംബങ്ങള്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദയുടെ മകനായ ശേലഹിന്റെ പുത്രന്മാർ: ലേഖയുടെ പിതാവായ ഏർ, മാരേശയുടെയും ബത്ത്-അശ്ബേയയിലെ ശണവസ്ത്രത്തൊഴിലാളി കുലങ്ങളുടെയും പിതാവായ ലദാ,