1 Chronicles 4:27 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു. അയാളുടെ സഹോദരന്മാര്‍ക്ക് മക്കള്‍ അധികം ഇല്ലാതിരുന്നതുകൊണ്ട് അവര്‍ യെഹൂദാഗോത്രക്കാരെപ്പോലെ പെരുകിയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാർക്കു അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വർദ്ധിച്ചില്ല.
Malayalam 1992 MBSI
ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാര്‍ക്കും അധികം മക്കളില്ലായ്കയാല്‍ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വര്‍ദ്ധിച്ചില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശിമെയിക്ക് പതിനാറ് പുത്രന്മാരും ആറ് പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാർക്ക് അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വർദ്ധിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശിമെയിക്കു പതിനാറ് പുത്രന്മാരും ആറ് പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്‍റെ സഹോദരന്മാര്‍ക്ക് അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വര്‍ധിച്ചില്ല.
Malayalam Bible POC-ML 2013
ഷിമെയിക്ക് പതിനാറു പുത്രന്മാരും ആറു പുത്രികളും ഉണ്ടായിരുന്നു. എന്നാല്‍, അവന്‍െറ സഹോദരന്‍മാര്‍ക്ക് അധികം മക്കള്‍ ഇല്ലായിരുന്നു. യൂദാഗോത്രജരെപ്പോലെ അവര്‍ വര്‍ധിച്ചു പെരുകിയതുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശിമെയിക്ക് പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സഹോദരന്മാർക്ക് കൂടുതൽ സന്താനങ്ങളില്ലായിരുന്നു. അതിനാൽ അവരുടെ കുലം മൊത്തത്തിൽ യെഹൂദാഗോത്രത്തോളം സംഖ്യാബഹുലമായിത്തീർന്നില്ല.