1 Chronicles 5:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രൂബേന്‍, ഗാദ് എന്നീ ഗോത്രങ്ങളിലും മനശ്ശെയുടെ പകുതി ഗോത്രത്തിലുമായി ശൂരന്മാരും വാളും പരിചയും എടുക്കാനും വില്ലുകുലച്ച് എയ്യാനും കഴിവുള്ള നാല്പത്തിനാലായിരത്തി എഴുനൂറ്ററുപതു യോദ്ധാക്കള്‍ ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്‌വാനും പ്രാപ്തിയുള്ളവരും യുദ്ധസാമർത്ഥ്യമുള്ളവരുമായ പടച്ചേവകർ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.
Malayalam 1992 MBSI
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്‍വാനും പ്രാപ്തിയുള്ളവരും യുദ്ധസാമര്‍ത്ഥ്യമുള്ളവരുമായ പടച്ചേവകര്‍ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രൂബേൻ, ഗാദ് എന്നീ ഗോത്രങ്ങളിലും മനശ്ശെയുടെ പാതി ഗോത്രത്തിലുമായി നാല്പത്തിനാലായിരത്തെഴുനൂറ്ററുപത് പടയാളികൾ ഉണ്ടായിരുന്നു. അവർ ധൈര്യമുള്ളവരും, വാളും പരിചയും എടുക്കാനും, വില്ലുകുലെച്ച് എയ്യുവാനും പ്രാപ്തിയുള്ളവരും യുദ്ധസാമർത്ഥ്യമുള്ളവരും ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലു കുലച്ച് എയ്‍വാനും പ്രാപ്തിയുള്ളവരും യുദ്ധസാമര്‍ഥ്യമുള്ളവരുമായ പടച്ചേവകര്‍ നാല്പത്തിനാലായിരത്തി എഴുനൂറ്ററുപതു പേരുണ്ടായിരുന്നു.
Malayalam Bible POC-ML 2013
റൂബന്‍, ഗാദ്‌, മനാസ്‌സെയുടെ അര്‍ധഗോത്രം ഇവയില്‍ ശൂരന്‍മാരും വാളും പരിചയും എടുക്കാനും വില്ലുകുലച്ച്‌ എയ്യാനും കഴിവുള്ളവരുമായി നാല്‍പത്തിനാലായിരത്തിയെഴുനൂറ്റമ്പതു യോദ്‌ധാക്കള്‍ ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ അർധഗോത്രത്തിനുംകൂടി യുദ്ധസജ്ജരായ 44,760 ഭടന്മാരുണ്ടായിരുന്നു. അവർ നല്ല കായികശേഷിയുള്ളവരും വാളും പരിചയും അമ്പും വില്ലും പ്രയോഗിക്കാൻ പ്രാപ്തരും നല്ല ആയോധനപരിശീലനം നേടിയവരും ആയിരുന്നു.