1 Chronicles 5:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് അവരുടെ പ്രാര്‍ഥനയ്‍ക്കുത്തരമരുളി. അവിടുത്തെ സഹായത്താല്‍ അവര്‍ യുദ്ധത്തില്‍ ഹഗ്രീയരുടെയും കൂട്ടാളികളുടെയുംമേല്‍ വിജയം വരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ നേരെ അവർക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ചു അവനിൽ ആശ്രയം വെച്ചതുകൊണ്ടു അവൻ അവരുടെ പ്രാർത്ഥന കേട്ടരുളി.
Malayalam 1992 MBSI
അവരുടെ നേരെ അവര്‍ക്കും സഹായം ലഭിക്കയാല്‍ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യില്‍ അകപ്പെട്ടു; അവര്‍ യുദ്ധത്തില്‍ ദൈവത്തോടു നിലവിളിച്ചു അവനില്‍ ആശ്രയം വെച്ചതു കൊണ്ടു അവന്‍ അവരുടെ പ്രാര്‍ത്ഥന കേട്ടരുളി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവത്തിൽ നിന്ന് അവർക്ക് സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോട് നിലവിളിച്ച് അവനിൽ ആശ്രയം വെച്ചതുകൊണ്ട് അവൻ അവരുടെ പ്രാർത്ഥന കേട്ട് ഉത്തരമരുളി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ നേരേ അവര്‍ക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കൈയിൽ അകപ്പെട്ടു; അവര്‍ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ച് അവനിൽ ആശ്രയം വച്ചതുകൊണ്ട് അവന്‍ അവരുടെ പ്രാര്‍ഥന കേട്ടരുളി.
Malayalam Bible POC-ML 2013
ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും അവിടുത്തെ വിളിച്ചപേക്‌ഷിക്കുകയും ചെയ്‌തപ്പോള്‍ അവിടുന്ന്‌ അവരുടെ പ്രാര്‍ഥന കേട്ടു. ആ സഹായത്താല്‍ അവര്‍ ഹഗ്രീയരുടെയും കൂട്ടാളികളുടെയും മേല്‍ വിജയം വരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യുദ്ധംനടന്നുകൊണ്ടിരുന്നപ്പോൾ അവർ ദൈവത്തോടു നിലവിളിച്ചു; അവർ ദൈവത്തിൽ വിശ്വസിച്ചതുകൊണ്ട് അവിടന്ന് അവരുടെ പ്രാർഥനയ്ക്ക് ഉത്തരമരുളി: ഹഗ്രീയിമ്യരെയും അവരുടെ എല്ലാ സഖ്യകക്ഷികളെയും ദൈവം അവരുടെ കൈയിൽ ഏൽപ്പിച്ചു.