1 Chronicles 5:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനശ്ശെയിലെ പകുതി ഗോത്രക്കാര്‍ ദേശത്തു വര്‍ധിച്ചു; ബാശാന്‍മുതല്‍ ബാല്‍-ഹെര്‍മ്മോന്‍, സെനീര്‍, ഹെര്‍മ്മോന്‍ മല എന്നിവിടംവരെ പാര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനശ്ശെയുടെ പാതിഗോത്രക്കാർ ദേശത്തു പാർത്തു ബാശാൻമുതൽ ബാൽ-ഹെർമ്മോനും, സെനീരും, ഹെർമ്മോൻ പർവ്വതവും വരെ പെരുകി പരന്നു.
Malayalam 1992 MBSI
മനശ്ശെയുടെ പാതിഗോത്രക്കാര്‍ ദേശത്തു പാര്‍ത്തു. ബാശാന്‍ മുതല്‍ ബാല്‍-ഹെര്‍മ്മോനും, സെനീരും, ഹെര്‍മ്മോന്‍ പര്‍വ്വതവും വരെ പെരുകി പരന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനശ്ശെയുടെ പാതിഗോത്രക്കാർ ബാശാൻ മുതൽ ബാൽ-ഹെർമ്മോനും, സെനീരും, ഹെർമ്മോൻ പർവ്വതവും വരെ താമസിച്ചിരുന്നു.അവർ വർദ്ധിച്ചുവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനശ്ശെയുടെ പാതിഗോത്രക്കാര്‍ ദേശത്തു പാര്‍ത്തു. ബാശാന്‍മുതൽ ബാൽ-ഹെര്‍മ്മോനും, സെനീരും, ഹെര്‍മ്മോന്‍പര്‍വതവുംവരെ പെരുകി പരന്നു.
Malayalam Bible POC-ML 2013
മനാസ്‌സെയുടെ അര്‍ധഗോത്രക്കാര്‍ ബാഷാന്‍മുതല്‍ ബാല്‍ഹെര്‍മോന്‍, സെനിര്‍, ഹെര്‍മോന്‍പര്‍വതം എന്നിവിടംവരെ വസിച്ചു. അവര്‍ സംഖ്യാതീതമായി വര്‍ധിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മനശ്ശെയുടെ അർധഗോത്രത്തിലെ ജനങ്ങൾ അസംഖ്യമായിരുന്നു. ബാശാൻമുതൽ ബാൽ-ഹെർമോനും സെനീരും ഹെർമോൻ പർവതവുംവരെ അവർ നിവസിച്ചിരുന്നു.