1 Chronicles 5:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യയീയേല്‍, സെഖര്യാ, യോവേലിന്‍റെ പ്രപൗത്രനും ശേമയുടെ പൗത്രനും ആസാസിന്‍റെ പുത്രനും ആയ ബേല. അവര്‍ അരോവേരും നെബോമുതല്‍ ബാല്‍-മെയോന്‍ വരെയുള്ള ദേശവും കൈവശമാക്കിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സെഖര്യാവു, അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.
Malayalam 1992 MBSI
സെഖര്‍യ്യാവു, അരോവേരില്‍ നെബോവും ബാല്‍-മെയോനുംവരെ പാര്‍ത്ത ബേല; അവന്‍ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സെഖര്യാവ്, അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാര്‍ത്ത ബേല; അവന്‍ യോവേലിന്‍റെ മകനായ ശേമയുടെ മകനായ ആസാസിന്‍റെ മകനായിരുന്നു.
Malayalam Bible POC-ML 2013
ജോയേലിന്‍െറ പുത്രനായ ഷെമായുടെ പൗത്രനും അസാസിന്‍െറ പുത്രനുമായ ബേലാ. അരോവെറില്‍ വസി ച്ചഇവരുടെ അതിര്‍ത്തി നെബോയും ബാല്‍മെയോനുംവരെ വ്യാപിച്ചിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകൻ ബേലാ. അവർ അരോയേർമുതൽ നെബോവും ബാൽ-മെയോനുംവരെയുള്ള പ്രദേശങ്ങളിൽ താമസിച്ചിരുന്നു.