1 Chronicles 6:32 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശലോമോന്‍ യെരൂശലേമില്‍ സര്‍വേശ്വരന്‍റെ ആലയം പണിയുന്നതുവരെ തിരുസാന്നിധ്യകൂടാരത്തിനു മുമ്പില്‍ മുറപ്രകാരം ഇവര്‍ സംഗീതശുശ്രൂഷ ചെയ്തുപോന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ, ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സാമഗമനകൂടാരത്തിന്നു മുമ്പിൽ സംഗീതശുശ്രൂഷചെയ്തു; അവർ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷചെയ്തുപോന്നു.
Malayalam 1992 MBSI
അവര്‍, ശലോമോന്‍ യെരൂശലേമില്‍ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സാമഗമനക്കുടാരത്തിന്നു മുമ്പില്‍ സംഗീതശുശ്രൂഷചെയ്തു; അവര്‍ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷചെയ്തുപോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ, തിരുനിവാസമായ സാമഗമനകൂടാരത്തിന് മുമ്പിൽ സംഗീതശുശ്രൂഷചെയ്തു; അവർ തങ്ങളുടെ ക്രമപ്രകാരം ശുശ്രൂഷചെയ്തുപോന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍, ശലോമോന്‍ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സമാഗമനകൂടാരത്തിനു മുമ്പിൽ സംഗീതശുശ്രൂഷ ചെയ്തു; അവര്‍ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷ ചെയ്തുപോന്നു.
Malayalam Bible POC-ML 2013
സോളമന്‍ ജറുസലെ മില്‍ ദേവാലയം പണിയുന്നതുവരെ സമാഗമകൂടാരത്തിലെ ശ്രീകോവിലിനുമുന്‍പില്‍ അവര്‍ മുറപ്രകാരം ഗാനശുശ്രൂഷ ചെയ്‌തുപോന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശലോമോൻ ജെറുശലേമിൽ യഹോവയുടെ ആലയം പണിയിക്കുന്നതുവരെ ഇവർ സമാഗമത്തിനുള്ള കൂടാരത്തിന്റെ മുമ്പിൽ ഗാനങ്ങൾ ആലപിച്ച് ശുശ്രൂഷ ചെയ്തിരുന്നു. അവർക്കായി നിർണയിച്ചിരുന്ന അനുശാസനങ്ങൾ അനുസരിച്ച് അവർ തങ്ങളുടെ ചുമതല അനുഷ്ഠിച്ചുവന്നു.