1 Chronicles 6:49 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ ദാസനായ മോശ കല്പിച്ചപ്രകാരം അഹരോനും പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അര്‍പ്പണം ചെയ്യാനും ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കാനും നിയമിക്കപ്പെട്ടിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അർപ്പണം ചെയ്തു; അവർ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷെക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.
Malayalam 1992 MBSI
എന്നാല്‍ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അര്‍പ്പണം ചെയ്തു; അവര്‍ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷെക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും ബലി അർപ്പിച്ചു; അവർ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷയ്ക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തം ചെയ്യുവാനും നിയമിക്കപ്പെട്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അര്‍പ്പണം ചെയ്തു; അവര്‍ അതിവിശുദ്ധസ്ഥലത്തിലെ സകല ശുശ്രൂഷയ്ക്കും ദൈവത്തിന്‍റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.
Malayalam Bible POC-ML 2013
ദൈവദാസനായ മോശയുടെ കല്‍പനയനുസരിച്ച് അഹറോനും സന്തതികളും ദഹനബലിപീഠത്തിലും ധൂപപീഠത്തിലും കാഴ്‌ചകള്‍ അര്‍പ്പിക്കുകയും അതിവിശുദ്‌ധ സ്‌ഥലത്തെ ശുശ്രൂഷകള്‍ നിര്‍വഹിക്കുകയും ഇസ്രായേലിനുവേണ്ടി പരിഹാരം അനുഷ്‌ഠിക്കുകയും ചെയ്‌തുപോന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അതിവിശുദ്ധസ്ഥലത്തുള്ള ആരാധനയുടെ ഭാഗമായി ഹോമയാഗത്തിനുള്ള യാഗപീഠത്തിന്മേൽ ബലികൾ അർപ്പിക്കുന്നതും ധൂപപീഠത്തിന്മേൽ അർപ്പിക്കുന്നതും ദൈവദാസനായ മോശ കൽപ്പിച്ചതെല്ലാം അനുസരിച്ച് ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുന്നതും അഹരോനും അദ്ദേഹത്തിന്റെ പിൻഗാമികളുംമാത്രമായിരുന്നു.