1 Chronicles 7:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തോലയുടെ പുത്രന്മാര്‍: ഉസ്സി, രെഫായാ, യെരിയേല്‍, യഹ്മായി, ഇബ്സാം, ശെമൂവേല്‍. ഇവര്‍ തോലയുടെ ഭവനത്തിന്‍റെ തലവന്മാരും അവരുടെ തലമുറകളില്‍ ശൂരന്മാരും ആയിരുന്നു. ദാവീദിന്‍റെ കാലത്ത് അവര്‍ ഇരുപത്തീരായിരത്തി അറുനൂറു പേരുണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവു, യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു.
Malayalam 1992 MBSI
തോലയുടെ പുത്രന്മാര്‍ഉസ്സി, രെഫായാവു, യെരിയേല്‍, യഹ്മായി, യിബ്സാം, ശെമൂവേല്‍ എന്നിവര്‍ അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളില്‍ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലയുടെ ഭവനത്തിന് തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്ത് ഇരുപത്തീരായിരത്തറുനൂറു (22,600).
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തോലായുടെ പുത്രന്മാര്‍: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേൽ എന്നിവര്‍ അവരുടെ പിതാവായ തോലായുടെഭ വനത്തിനു തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്ത് ഇരുപത്തീരായിരത്തി അറുനൂറ്.
Malayalam Bible POC-ML 2013
തോലായുടെ പുത്രന്‍മാര്‍: ഉസി, റഫായാ,യറിയേല്‍,യഹ്‌മായ്, ഇബ്‌സാം, സാമുവല്‍. ഇവര്‍ തോലായുടെ കുലത്തിലെ തലവന്‍മാരും അവരുടെ തലമുറകളില്‍ പരാക്രമികളും ആയിരുന്നു. ദാവീദിന്‍െറ കാലത്ത് അവരുടെ സംഖ്യ ഇരുപത്തീരായിരത്തിയറുനൂറ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്മായി, യിബ്സാം ശെമൂവേൽ—ഇവർ തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു. ദാവീദിന്റെ ഭരണകാലത്ത്, തോലയുടെ പിൻഗാമികളായി തങ്ങളുടെ തലമുറയിൽ പരാക്രമശാലികളായ യോദ്ധാക്കളുടെ എണ്ണം 22,600 ആയിരുന്നു.