1 Chronicles 7:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് എഫ്രയീം തന്‍റെ ഭാര്യയെ പ്രാപിക്കുകയും അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. തന്‍റെ കുടുംബത്തിന് ഉണ്ടായ അനര്‍ഥം നിമിത്തം അവനു ബെരീയാ എന്നു പേരിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ തന്റെ ഭാര്യയുടെ അടുക്കൽ ചെന്നു, അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന്നു അനർത്ഥം ഭവിച്ചതുകൊണ്ടു അവൻ അവന്നു ബെരീയാവു എന്നു പേർ വിളിച്ചു.
Malayalam 1992 MBSI
പിന്നെ അവന്‍ തന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നു, അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന്നു അനര്‍ത്ഥം ഭവിച്ചതുകൊണ്ടു അവന്‍ അവന്നു ബെരീയാവു എന്നു പേര്‍ വിളിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ തന്റെ ഭാര്യയുടെ അടുക്കൽ ചെന്നു, അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന് ആപത്ത് വന്നതുകൊണ്ട് അവൻ അവന് ബെരീയാവു എന്നു പേർ വിളിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ തന്റെ ഭാര്യയുടെ അടുക്കൽ ചെന്നു, അവള്‍ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന് അനര്‍ഥം ഭവിച്ചതുകൊണ്ട് അവന്‍ അവനു ബെരീയാവ് എന്നു പേര്‍ വിളിച്ചു.
Malayalam Bible POC-ML 2013
പിന്നീട്, അവന്‍ ഭാര്യയെ പ്രാപിക്കുകയും അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്‌തു. തന്‍െറ ഭവനത്തിന് അനര്‍ഥം ഭവിക്കയാല്‍ അവനു ബറിയാ എന്നു പേരിട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എഫ്രയീം വീണ്ടും തന്റെ ഭാര്യയെ അറിഞ്ഞു; അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. തന്റെ കുടുംബത്തിനു നേരിട്ടിരുന്ന ദൗർഭാഗ്യംമൂലം ആ മകന് അദ്ദേഹം ബേരീയാവ് എന്നു പേരിട്ടു.