1 Chronicles 7:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ കൂട്ടത്തില്‍ വംശാവലിപ്രകാരം കുടുംബമനുസരിച്ചു ഗണങ്ങളായി തിരിച്ച മുപ്പത്താറായിരം യോദ്ധാക്കള്‍ ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരംപേരുണ്ടായിരുന്നു; അവർക്കു അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.
Malayalam 1992 MBSI
അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരംപേരുണ്ടായിരുന്നു; അവര്‍ക്കും അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരം (66000) പേരുണ്ടായിരുന്നു; അവർക്ക് അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവര്‍ എല്ലാവരും തലവന്മാരായിരുന്നു. അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി മുപ്പത്താറായിരം പേരുണ്ടായിരുന്നു; അവര്‍ക്ക് അനേക ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
അവര്‍ക്ക് അനേകം ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു. അവരുടെ കുലത്തില്‍ കുടുംബമനുസരിച്ചു ഗണങ്ങളായി തിരി ച്ചമുപ്പത്താറായിരം യോദ്‌ധാക്കള്‍ ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർക്ക് അനേകം ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു. അതിനാൽ അവരുടെ കുടുംബത്തിന്റെ വംശാവലിരേഖകൾ അനുസരിച്ച് യുദ്ധസജ്ജരായ 36,000 യോദ്ധാക്കൾ അവർക്കുമാത്രമായി ഉണ്ടായിരുന്നു.