1 Chronicles 7:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്സാഖാര്‍ഗോത്രത്തില്‍ വംശാവലിപ്രകാരം ആകെ എണ്‍പത്തേഴായിരം യോദ്ധാക്കള്‍ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ സഹോദരന്മാരായി യിസ്സാഖാർകുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികൾ ആകെ എണ്പത്തേഴായിരംപേർ.
Malayalam 1992 MBSI
അവരുടെ സഹോദരന്മാരായി യിസ്സാഖാര്‍കുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികള്‍ ആകെ എണ്പത്തേഴായിരംപേര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ സഹോദരന്മാരായി യിസ്സാഖാർകുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികൾ ആകെ എൺപത്തേഴായിരംപേർ (87,000).
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ സഹോദരന്മാരായി യിസ്സാഖാര്‍കുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികള്‍ ആകെ എണ്‍പത്തേഴായിരം പേര്‍.
Malayalam Bible POC-ML 2013
ഇസാക്കര്‍ഗോത്രത്തിലെ എല്ലാ കുലങ്ങളിലും നിന്ന്‌ ആകെ എണ്‍പത്തേഴായിരം പേര്‍ സൈന്യത്തില്‍ ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുമായി ഗോത്രബന്ധമുള്ളവരും യോദ്ധാക്കളുമായി യിസ്സാഖാറിന്റെ സകലകുലങ്ങളിൽനിന്നുമായി 87,000 പേരുണ്ടായിരുന്നു. അവരുടെ ഗോത്രത്തിന്റെ വംശാവലിയിൽ ഇവരുടെ പേരുവിവരപ്പട്ടിക രേഖപ്പെടുത്തിയിരിക്കുന്നു.