1 Chronicles 8:40 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഊലാമിന്‍റെ പുത്രന്മാര്‍ വീരയോദ്ധാക്കളും വില്ലാളികളുമായിരുന്നു. അനേകം പുത്രന്മാരും പൗത്രന്മാരും അവര്‍ക്കുണ്ടായി. അവരുടെ എണ്ണം ആകെ നൂറ്റമ്പത്. ഇവരെല്ലാവരും ബെന്യാമീന്‍ഗോത്രക്കാരാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്കു അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്ക് അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പത് (150). ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഊലാമിന്‍റെ പുത്രന്മാര്‍ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവര്‍ക്ക് അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പത്. ഇവര്‍ എല്ലാവരും ബെന്യാമീന്യസന്തതികള്‍.
Malayalam Bible POC-ML 2013
ഊലാമിന്‍െറ പുത്രന്‍മാര്‍ ശക്‌തന്‍മാരായ യോദ്‌ധാക്കളും വില്ലാളികളുമായിരുന്നു. അവര്‍ പുത്രപൗത്രന്‍മാര്‍ നൂറ്റന്‍പതു പേരുണ്ടായിരുന്നു. ഇവരെല്ലാവരും ബഞ്ചമിന്‍ ഗോത്രജരാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഊലാമിന്റെ പുത്രന്മാർ അമ്പ് എയ്യാൻ കഴിവുള്ള ധീരയോദ്ധാക്കളായിരുന്നു. അവർക്ക് അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു—ആകെ നൂറ്റിയൻപതുപേർ. ഇവരെല്ലാം ബെന്യാമീനിന്റെ പിൻഗാമികളായിരുന്നു.