1 Chronicles 9:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനത്തിന്‍റെയെല്ലാം പേരുകള്‍ വംശാവലിക്രമത്തില്‍ തയ്യാറാക്കി ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തോടു അവിശ്വസ്തത കാട്ടിയതിനാല്‍ യെഹൂദാനിവാസികള്‍ ബാബിലോണില്‍ പ്രവാസികളാക്കപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽ മുഴുവനും വംശാവലിയായി ചാർത്തപ്പെട്ടിരുന്നു; അതു യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
Malayalam 1992 MBSI
യിസ്രായേല്‍ മുഴുവനും വംശാവലിയായി ചാര്‍ത്തപ്പെട്ടിരുന്നു; അതു യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽ മുഴുവനും വംശാവലിയായി രേഖപ്പെടുത്തിയിരുന്നു; അത് യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യം നിമിത്തം പ്രവാസികളായി ബാബേലിലേക്കു കൊണ്ടുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽ മുഴുവനും വംശാവലിയായി ചാര്‍ത്തപ്പെട്ടിരുന്നു; അതു യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദായെയോ അവരുടെ അകൃത്യം നിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
Malayalam Bible POC-ML 2013
ഇസ്രായേല്‍ജനത്തിന്‍െറ പേരുകള്‍ വംശാവലിക്രമത്തില്‍ തയ്യാറാക്കി ഇസ്രായേല്‍രാജാക്കന്‍മാരുടെ പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അവിശ്വസ്‌തത നിമിത്തം യൂദാ ബാബിലോണിലേക്ക്‌ നാടുകടത്തപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിലെ വംശാവലിരേഖകളിൽ സകല ഇസ്രായേല്യരുടെയും പേരുവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവർ ദൈവത്തോട് അവിശ്വസ്തത കാണിച്ചു; അതുമൂലം അവരെ ബാബേലിലേക്ക് അടിമകളായി പിടിച്ചുകൊണ്ടുപോയി.