1 Chronicles 9:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കോരഹിന്‍റെ പ്രപൗത്രനും എബ്യാസാഫിന്‍റെ പൗത്രനും കോരേയുടെ പുത്രനുമായ ശല്ലൂമും അയാളുടെ പിതൃഭവനത്തിലെ ചാര്‍ച്ചക്കാരായ കോരഹ്യരും അവരുടെ പിതാക്കന്മാരെപ്പോലെ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‍കാവല്‌ക്കാരും ശുശ്രൂഷയ്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെട്ടവരും ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകൻ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കൽ കാവല്ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേൽവിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേൽവിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
Malayalam 1992 MBSI
കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകന്‍ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേല്‍വിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേല്‍വിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകൻ ശല്ലൂമും, അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ വാതിൽകാവല്ക്കാരായി ശുശ്രൂഷയ്ക്ക് മേൽനോട്ടം വഹിക്കുന്നവരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന് പ്രവേശനപാലകരായി മേൽനോട്ടം വഹിക്കുന്നവരായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കോരഹിന്‍റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകന്‍ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കൽ കാവൽക്കാരായി ശുശ്രൂഷയുടെ വേലയ്ക്കു മേൽവിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിനു മേൽവിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
Malayalam Bible POC-ML 2013
കോറഹിന്‍െറ മകന്‍ എബിയാസാഫിന്‍െറ മകനായ കോറെയുടെ മകന്‍ ഷല്ലൂമും ചാര്‍ച്ചക്കാരായ കോറാഹ്യരും തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ കൂടാരവാതിലിന്‍െറ കാവല്‍ക്കാരും ശുശ്രൂഷയുടെ മേല്‍നോട്ടക്കാരും ആയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിശുദ്ധകൂടാരത്തിന്റെ മുൻവാതിൽക്കൽ കാവൽച്ചുമതല കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകൻ കോരേയുടെ മകനായ ശല്ലൂമിനും അയാളുടെ കുലത്തിൽപ്പെട്ട കോരഹ്യർക്കുമായിരുന്നു. അവരുടെ പൂർവികരും യഹോവയുടെ ആലയത്തിന്റെ പ്രവേശനകവാടത്തിൽ കാവൽച്ചുമതല വഹിച്ചിരുന്നു.