1 Chronicles 9:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വാതില്‍കാവല്‌ക്കാരായി നിയമിക്കപ്പെട്ട ഇവര്‍ ആകെ ഇരുനൂറ്റി പന്ത്രണ്ടു പേര്‍. ഇവരുടെ പേരുകള്‍ വംശാവലിപ്രകാരം ഇവരുടെ ഗ്രാമങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദാവീദും പ്രവാചകനായ ശമൂവേലും ആയിരുന്നു അവരെ അവര്‍ക്കു ചുമതലപ്പെട്ട ഉദ്യോഗത്തില്‍ നിയമിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉമ്മരപ്പടിക്കൽ കാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേർ. അവർ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം ചാർത്തപ്പെട്ടിരുന്നു; ദാവീദും ദർശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.
Malayalam 1992 MBSI
ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവര്‍ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേര്‍. അവര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ വംശാവലിപ്രകാരം ചാര്‍ത്തപ്പെട്ടിരുന്നു; ദാവീദും ദര്‍ശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വാതിൽകാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേർ (212). അവർ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം രേഖപ്പെടുത്തിയിരുന്നു; ദാവീദും ദർശകനായ ശമൂവേലും ആയിരുന്നു അവരെ നിയമിച്ചത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉമ്മരപ്പടിക്കൽ കാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവര്‍ ആകെ ഇരുനൂറ്റി പന്ത്രണ്ട് പേര്‍. അവര്‍ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം ചാര്‍ത്തപ്പെട്ടിരുന്നു; ദാവീദും ദര്‍ശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയത്.
Malayalam Bible POC-ML 2013
വാതില്‍കാവല്‍ക്കാരായി നിയോഗിക്കപ്പെട്ടവര്‍ ആകെ ഇരുനൂറ്റിപ്പന്ത്രണ്ടു പേര്‍. അവരുടെ പേരുകള്‍ വംശാവലിക്രമത്തില്‍ അവരുടെ ഗ്രാമങ്ങളില്‍ സൂക്‌ഷിച്ചിട്ടുണ്ട്. ദാവീദും ദീര്‍ഘദര്‍ശിയായ സാമുവലും ആണ് അവരെ നിയമിച്ചത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വാതിൽക്കാവൽക്കാരായി തെരഞ്ഞെടുക്കപ്പെട്ടവർ ആകെ 212 പേരായിരുന്നു. താന്താങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം അവരുടെ പേരുകൾ ചേർക്കപ്പെട്ടിരുന്നു. അവരെ വിശ്വസിച്ച് ഏൽപ്പിക്കുന്ന സ്ഥാനങ്ങൾ നിശ്ചയിച്ചിരുന്നത് ദാവീദുരാജാവും ദർശകനായ ശമുവേലും ആയിരുന്നു.