1 Chronicles 9:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വാതില്‍കാവല്‌ക്കാരില്‍ പ്രമുഖരായ നാലു ലേവ്യരും സര്‍വേശ്വരമന്ദിരത്തിലെ അറകള്‍ക്കും ഭണ്ഡാരത്തിനും മേല്‍നോട്ടം വഹിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകൾക്കും ഭണ്ഡാരത്തിന്നും മേൽവിചാരം നടത്തി.
Malayalam 1992 MBSI
വാതില്‍ കാവല്‍ക്കാരില്‍ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകള്‍ക്കും ഭണ്ഡാരത്തിന്നും മേല്‍വിചാരം നടത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാലു ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ മുറികൾക്കും ഭണ്ഡാരത്തിന്നും മേൽനോട്ടം നടത്തിയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വാതിൽക്കാവല്ക്കാരിൽ പ്രധാനികളായ ഈ നാലു ലേവ്യരും ഉദ്യോഗസ്ഥന്മാരായി ദൈവാലയത്തിലെ അറകള്‍ക്കും ഭണ്ഡാരത്തിനും മേൽവിചാരം നടത്തി.
Malayalam Bible POC-ML 2013
വാതില്‍കാവല്‍ക്കാരുടെ നായകന്‍മാരായ നാലുലേവ്യരും ദേവാലയത്തിലെ അറകളുടെയും നിക്‌ഷേപങ്ങളുടെയും സൂക്‌ഷിപ്പുകാരുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ദൈവാലയത്തിലെ അറകളുടെയും ഭണ്ഡാരഗൃഹങ്ങളുടെയും ചുമതല ലേവ്യരായ നാലു പ്രധാന ദ്വാരപാലകരെമാത്രം ഭരമേൽപ്പിച്ചിരുന്നു.