1 Chronicles 9:33 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലേവ്യരില്‍ കുടുംബത്തലവന്മാരായ ചിലര്‍ രാവും പകലും ഗാനശുശ്രൂഷ ചെയ്യേണ്ടിയിരുന്നതുകൊണ്ട് അവര്‍ ദേവാലയത്തോടനുബന്ധിച്ചുള്ള മുറികളില്‍ പാര്‍ത്തിരുന്നു. മറ്റു ചുമതലകളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലേവ്യരുടെ പിതൃഭവനങ്ങളിൽ പ്രധാനന്മാരായ ഇവർ സംഗീതക്കാരായി ആഗാരങ്ങളിൽ പാർത്തിരുന്നു. അവർ രാവും പകലും തങ്ങളുടെ വേലയിൽ ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളിൽനിന്നു ഒഴിവുള്ളവരായിരുന്നു.
Malayalam 1992 MBSI
ലേവ്യരുടെ പിതൃഭവനങ്ങളില്‍ പ്രധാനന്മാരായ ഇവര്‍ സംഗീതക്കാരായി ആഗാരങ്ങളില്‍ പാര്‍ത്തിരുന്നു. അവര്‍ രാവും പകലും തങ്ങളുടെ വേലയില്‍ ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളില്‍നിന്നു ഒഴിവുള്ളവരായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലേവ്യരുടെ പിതൃഭവനങ്ങളിൽ പ്രധാനികളായ ഇവർ സംഗീതക്കാരായി അവിടെ താമസിച്ചിരുന്നു. അവർ രാവും പകലും തങ്ങളുടെ വേല ചെയ്യേണ്ടിയിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളിൽനിന്ന് ഒഴിവുള്ളവരായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലേവ്യരുടെ പിതൃഭവനങ്ങളിൽ പ്രധാനന്മാരായ ഇവര്‍ സംഗീതക്കാരായി ആഗാരങ്ങളിൽ പാര്‍ത്തിരുന്നു; അവര്‍ രാവും പകലും തങ്ങളുടെ വേലയിൽ ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളിൽനിന്ന് ഒഴിവുള്ളവരായിരുന്നു.
Malayalam Bible POC-ML 2013
ഗാനശുശ്രൂഷയുടെ ചുമതല വഹിച്ചിരുന്ന ലേവ്യക്കുടുംബത്തിലെ തലവന്‍മാര്‍ രാവും പകലും ശുശ്രൂഷ ചെയ്യേണ്ടിയിരുന്നതുകൊണ്ട്‌ ദേവാലയത്തോടനുബന്‌ധിച്ചുള്ള മുറികളില്‍ പാര്‍ത്തു. അവര്‍ക്കു മറ്റു ചുമതലകള്‍ ഉണ്ടായിരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലേവ്യകുടുംബത്തലവന്മാരിൽ ഗായകരായവർ രാവും പകലുമുള്ള ഗാനശുശ്രൂഷകൾക്കു ചുമതലപ്പെട്ടിരുന്നു. അതിനാൽ അവർ ദൈവാലയത്തോടു ചേർന്നുള്ള മുറികളിൽത്തന്നെ താമസിച്ചിരുന്നു; മറ്റു ചുമതലകളിൽനിന്ന് അവരെ ഒഴിവാക്കിയിരുന്നു.