1 Corinthians 1:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ പൗലൊസിന്‍റെ അനുയായി എന്ന് ഒരാള്‍; അപ്പൊല്ലോസിന്‍റെ അനുയായി എന്ന് മറ്റൊരാള്‍; പത്രോസിന്‍റെ അനുയായി എന്നു വേറൊരാള്‍; ഇവരെ ആരെയുമല്ല, ക്രിസ്തുവിനെയാണ് ഞാന്‍ അനുഗമിക്കുന്നത് എന്ന് ഇനിയുമൊരാള്‍! ഇങ്ങനെ പലരും പലവിധത്തില്‍ പറയുന്നുണ്ടത്രേ.
Malayalam (ERV) WBTC Bible
ഇതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്: നിങ്ങളിലൊരാള്‍, “ഞാന്‍ പൌലൊസിന്‍റെ ആളാണ് എന്നു പറയുന്നു; മറ്റൊരാള്‍ പറയുന്നു, “ഞാന്‍ അപ്പൊല്ലോസിന്‍റെ ആളാണ്,” വേറൊരാള്‍, “ഞാന്‍ കേഫായുടെ (പത്രൊസ്) ആളാണ്” എന്നും പറയുന്നു; ഇനിയുമൊരാള്‍ പറയുന്നു, “ഞാന്‍ ക്രിസ്തുവിന്‍റെ ആളാണ്” എന്നാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളിൽ ഓരോരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നുപോൽ.
Malayalam 1992 MBSI
നിങ്ങളില്‍ ഔരോരുത്തന്‍ ഞാന്‍ പൌലൊസിന്റെ പക്ഷക്കാരന്‍, ഞാന്‍ അപ്പൊല്ലോസിന്റെ പക്ഷക്കാരന്‍, ഞാന്‍ കേഫാവിന്റെ പക്ഷക്കാരന്‍, ഞാന്‍ ക്രിസ്തുവിന്റെ പക്ഷക്കാരന്‍ എന്നിങ്ങനെ പറയുന്നു പോല്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളിൽ ഓരോരുത്തരും: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നതിനാൽ തന്നെ ഞാൻ ഇപ്പോൾ ഇത് പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളില്‍ ഓരോരുത്തന്‍: ഞാന്‍ പൗലൊസിന്‍റെ പക്ഷക്കാരന്‍, ഞാന്‍ അപ്പൊല്ലോസിന്റെ പക്ഷക്കാരന്‍, ഞാന്‍ കേഫാവിന്റെ പക്ഷക്കാരന്‍, ഞാന്‍ ക്രിസ്തുവിന്റെ പക്ഷക്കാരന്‍ എന്നിങ്ങനെ പറയുന്നുപോല്‍.
Malayalam Bible POC-ML 2013
ഞാന്‍ പൗലോസിന്‍േറതാണ്, ഞാന്‍ അപ്പോളോസിന്‍േറതാണ്, ഞാന്‍ കേപ്പായുടേതാണ്, ഞാന്‍ ക്രി സ്‌തുവിന്‍േറതാണ് എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ് ഞാന്‍ ഉദ്‌ദേശിക്കുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതായത്, നിങ്ങളിൽ ചിലർ “ഞാൻ പൗലോസിന്റെ ആൾ” എന്നും മറ്റുചിലർ “ഞാൻ അപ്പൊല്ലോസിന്റെ ആൾ” എന്നും വേറെചിലർ “ഞാൻ പത്രോസിന്റെ ആൾ” എന്നും ഇനിയും ചിലർ “ഞാൻ ക്രിസ്തുവിന്റെ ആൾ” എന്നും പറയുന്നു.