1 Corinthians 1:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തു എന്നെ അയച്ചത് സ്നാപനം ചെയ്യുവാനല്ല, പ്രത്യുത, സുവിശേഷം അറിയിക്കുന്നതിനാകുന്നു. ക്രിസ്തുവിന്‍റെ ക്രൂശുമരണത്തിന്‍റെ മാഹാത്മ്യത്തിനു കുറവു വരാതിരിക്കുവാന്‍, പാണ്ഡിത്യത്തിന്‍റെ ഭാഷ ഉപയോഗിക്കാതെയാണു ഞാന്‍ അറിയിക്കുന്നത്.
Malayalam (ERV) WBTC Bible
ആളുകളെ സ്നാനപ്പെടുത്തുന്ന ജോലി ക്രിസ്തു എന്നെ ഏല്പിച്ചിട്ടില്ല. സുവിശേഷം പറയുക എന്ന ജോലിയാണ് ക്രിസ്തു എനിക്കു നല്‍കിയത്. ലെൌകീക വിജ്ഞാന വാക്കുകള്‍ ഉപയോഗിക്കാതെ സുവിശേഷം പറയാനാണ് ക്രിസ്തു എന്നെ അയച്ചത്. അത്തരം വിജ്ഞാനത്തിന്‍റെ വാക്കുകള്‍ ഞാന്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ ക്രിസ്തുവിന്‍റെ കുരിശിന്‍റെ* ശക്തി നഷ്ടമായേനെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യർത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും.
Malayalam 1992 MBSI
സ്നാനം കഴിപ്പിപ്പാന്‍ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യര്‍ത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ, സ്നാനം കഴിപ്പിക്കുവാൻ അല്ല, സുവിശേഷം അറിയിക്കുവാനത്രേ ക്രിസ്തു എന്നെ അയച്ചത്; എന്നാൽ, ക്രിസ്തുവിന്റെ ക്രൂശ് നിഷ്ഫലമാകാതിരിക്കേണ്ടതിന് ജ്ഞാനത്തിന്റെ വാക്കുകളോടെ അല്ലതാനും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്നാനം കഴിപ്പിപ്പാന്‍ അല്ല സുവിശേഷം അറിയിപ്പാനത്രേ ക്രിസ്തു എന്നെ അയച്ചത്; ക്രിസ്തുവിന്‍റെ ക്രൂശ് വ്യര്‍ഥമാകാതിരിക്കേണ്ടതിനു വാക്ചാതുര്യത്തോടെ അല്ലതാനും.
Malayalam Bible POC-ML 2013
എന്തെന്നാല്‍, ക്രിസ്‌തു എന്നെ അയച്ചത് സ്‌നാനം നല്‍കുവാനല്ല, സുവിശേഷം പ്രസംഗിക്കാനാണ്. എന്നാല്‍, വാഗ്വിലാസത്തോടെയല്ല; ആയിരുന്നെങ്കില്‍ ക്രിസ്‌തുവിന്‍െറ കുരിശു വ്യര്‍ഥമാകുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ക്രിസ്തു എന്നെ അയച്ചിരിക്കുന്നതു സ്നാനം നൽകുന്നതിനല്ല; പിന്നെയോ, സുവിശേഷം ഘോഷിക്കുന്നതിനാണ്. അത് എന്റെ ജ്ഞാനത്തിന്റെ വാഗ്‍വിലാസത്താൽ ക്രിസ്തുവിന്റെ ക്രൂശിന്റെ ശക്തി പ്രയോജനരഹിതമാകാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഞാൻ നിർവഹിക്കുന്നത്.