1 Corinthians 1:21 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തങ്ങളുടെ സ്വന്തം ജ്ഞാനം മുഖേന മനുഷ്യര്‍ക്കു ദൈവത്തെ അറിയുവാന്‍ സാധ്യമല്ല. ദൈവമാണ് തന്‍റെ ജ്ഞാനത്താല്‍ മനുഷ്യന് അത് അസാധ്യമാക്കിത്തീര്‍ത്തത്. മറിച്ച്, ഭോഷത്തമെന്നു പറയപ്പെടുന്നതും ഞങ്ങള്‍ പ്രസംഗിക്കുന്നതുമായ സുവിശേഷംമുഖേന, വിശ്വസിക്കുന്നവരെ രക്ഷിക്കുവാന്‍ ദൈവത്തിനു തിരുമനസ്സായി.
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ വിജ്ഞാനം കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ഇതാണ്. ഐഹികമായ വിജ്ഞാനത്തിലൂടെ ലോകം ദൈവത്തെ അറികയില്ല. അതിനാല്‍ അതു വിശ്വസിക്കുന്നവരെ രക്ഷിക്കാന്‍ ദൈവം ഭോഷത്വമെന്ന് നമുക്കു തോന്നുന്ന സന്ദേശം അയച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി.
Malayalam 1992 MBSI
ദൈവത്തിന്റെ ജ്ഞാനത്തില്‍ ലോകം ജ്ഞാനത്താല്‍ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താല്‍ രക്ഷിപ്പാന്‍ ദൈവത്തിന്നു പ്രസാദം തോന്നി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവത്തിന്റെ ജ്ഞാനത്തിൽ, ലോകം അതിന്റെ ജ്ഞാനത്താൽ, ദൈവത്തെ അറിയായ്കകൊണ്ട് ഞങ്ങളുടെ പ്രസംഗത്തിന്റെ ഭോഷത്തത്താൽ വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ ദൈവത്തിന് പ്രസാദം തോന്നി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവത്തിന്‍റെ ജ്ഞാനത്തില്‍ ലോകം ജ്ഞാനത്താല്‍ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്‍റെ ഭോഷത്തത്താല്‍ രക്ഷിപ്പാന്‍ ദൈവത്തിനു പ്രസാദം തോന്നി.
Malayalam Bible POC-ML 2013
ദൈവത്തിന്‍െറ ജ്‌ഞാനത്തില്‍ ലോകം ലൗകികവിജ്‌ഞാനത്താല്‍ അവിടുത്തെ അറിഞ്ഞില്ല. തന്‍മൂലം വിശ്വസിക്കുന്നവരെ സുവിശേഷപ്രസംഗത്തിന്‍െറ ഭോഷത്തം വഴി രക്‌ഷിക്കാന്‍ അവിടുന്നു തിരുമന സ്‌സായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലോകം അതിന്റെ ജ്ഞാനത്തിൽ ദൈവത്തെ അറിഞ്ഞില്ല; അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനത്താൽ, വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്തംമുഖേന രക്ഷിക്കാൻ അവിടത്തേക്കു പ്രസാദം തോന്നി.