1 Corinthians 1:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ ഭോഷത്തം എന്നു നമുക്കു തോന്നുന്നത് മനുഷ്യരുടെ ജ്ഞാനത്തെക്കാള്‍ മികച്ചതും, ദൈവത്തിന്‍റെ ദൗര്‍ബല്യം എന്നു തോന്നുന്നത് മനുഷ്യരുടെ ശക്തിയെക്കാള്‍ ബലമേറിയതുമാണ്.
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ വിഡ്ഢിത്തം പോലും മനുഷ്യരുടെ വിജ്ഞാനത്തേക്കാള്‍ മികച്ചതാകുന്നു. അവന്‍റെ ദൌര്‍ബ്ബല്യം പോലും മനുഷ്യരേക്കാള്‍ ശക്തവുമാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.
Malayalam 1992 MBSI
ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാള്‍ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാള്‍ ബലമേറിയതും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരേക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരേക്കാൾ ബലമേറിയതും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവത്തിന്‍റെ ഭോഷത്തം മനുഷ്യരെക്കാള്‍ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാള്‍ ബലമേറിയതും ആകുന്നു.
Malayalam Bible POC-ML 2013
എന്തെന്നാല്‍, ദൈവത്തിന്‍െറ ഭോഷത്തം മനുഷ്യരെക്കാള്‍ ജ്‌ഞാനമുള്ളതും ദൈവത്തിന്‍െറ ബലഹീനത മനുഷ്യരെക്കാള്‍ ശ ക്‌തവുമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവത്തിന്റെ ഭോഷത്തം മനുഷ്യന്റെ ജ്ഞാനത്തെക്കാൾ വിവേകമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യന്റെ ബലത്തെക്കാൾ ശക്തവുമാണ്.