1 Corinthians 1:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദിവസത്തില്‍ നിങ്ങള്‍ കുറ്റമറ്റവരായിരിക്കുന്നതിന് അന്ത്യംവരെ അവിടുന്ന് നിങ്ങളെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യും.
Malayalam (ERV) WBTC Bible
അവസാനംവരെ യേശു നിങ്ങളെ ശക്തരായി കാക്കും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുന്ന ദിവസം നിങ്ങളില്‍ ഒരു തെറ്റും ഉണ്ടാകാതിരിക്കുംവിധം അവന്‍ നിങ്ങളെ ശക്തരായി കാക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
Malayalam 1992 MBSI
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാളില്‍ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവന്‍ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാളില്‍ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവന്‍ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
Malayalam Bible POC-ML 2013
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ ദിനത്തില്‍ നിങ്ങള്‍ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവസാനംവരെ അവിടുന്നു നിങ്ങളെ പരിപാലിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദിവസത്തിൽ നിങ്ങൾ നിരപവാദ്യർ ആയിരിക്കേണ്ടതിന് അവിടന്ന് നിങ്ങളെ അന്ത്യംവരെ ശക്തിപ്പെടുത്തും.