1 Corinthians 10:28 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഇത് വിഗ്രഹത്തിന് അര്‍പ്പിച്ചതാണെന്ന് ആരെങ്കിലും പറയുന്നെങ്കില്‍, ആ ആളിനെയും മനസ്സാക്ഷിയെയും പ്രതി അതു ഭക്ഷിക്കരുത്.
Malayalam (ERV) WBTC Bible
എന്നാല്‍ അത്, “വിഗ്രഹത്തിന് സമര്‍പ്പിക്കപ്പെട്ട മാംസമാണ്” എന്നാരെങ്കിലും നിങ്ങളോട് പറഞ്ഞാല്‍ അതു ഭക്ഷിക്കരുത്. അതു ഭക്ഷിക്കരുതാത്തതെന്തു കൊണ്ടെന്നോ? നിങ്ങളോടു അങ്ങനെ പറഞ്ഞവന്‍, ആ ഭക്ഷണം തിന്നുന്നതു തെറ്റെന്നു വിശ്വസിക്കുന്നവനാകയാല്‍ അവന്‍റെ വിശ്വാസത്തെ നിങ്ങള്‍ മുറിപ്പെടുത്തുകയാവും ഫലം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും ഒരുവൻ: ഇതു വിഗ്രഹാർപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു.
Malayalam 1992 MBSI
എങ്കിലും ഒരുവന്‍ ഇതു വിഗ്രഹാര്‍പ്പിതം എന്നു നിങ്ങളോടു പറഞ്ഞാല്‍ ആ അറിയിച്ചവന്‍ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും ഒരുവൻ: ഇത് വിഗ്രഹാർപ്പിതം എന്നു നിങ്ങളോട് പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷി നിമിത്തവും തിന്നരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും ഒരുവന്‍: ഇതു വിഗ്രഹാര്‍പ്പിതം എന്നു നിങ്ങളോടു പറഞ്ഞാല്‍ ആ അറിയിച്ചവന്‍ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുത്.
Malayalam Bible POC-ML 2013
എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ചവസ്‌തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയി ച്ചആളെക്കരുതിയും മനസ്‌സാക്‌ഷിയെക്കരുതിയും നീ അതു ഭക്‌ഷിക്കരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ “ഇത് നൈവേദ്യമാണ്,” എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ, അത് പറഞ്ഞ ആളിനെയും മനസ്സാക്ഷിയെയും കരുതി അതു കഴിക്കരുത്.