1 Corinthians 10:29 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ സ്വന്തം മനസ്സാക്ഷിയല്ല അപരന്‍റെ മനസ്സാക്ഷിയാണ് ഇവിടെ കണക്കിലെടുക്കേണ്ടത്. “എന്‍റെ കര്‍മസ്വാതന്ത്ര്യം മറ്റൊരുവന്‍റെ മനസ്സാക്ഷിയുടെ പേരില്‍ എന്തിനു പരിമിതപ്പെടുത്തണം?
Malayalam (ERV) WBTC Bible
അതു ഭക്ഷിക്കുന്നതു തെറ്റാണെന്നു നിങ്ങള്‍ കരുതുന്നുണ്ടെന്നല്ല ഞാന്‍ സൂചിപ്പിച്ചത്. പക്ഷേ മറ്റേയാള്‍ അതു തെറ്റാണെന്നു കരുതാം. അതു മാത്രമാണ് അതു തിന്നാതിരിക്കാനുള്ള കാരണം. മറ്റുള്ളവര്‍ തെറ്റോ ശരിയോ എന്നു കരുതുന്നതിന്‍റെ അടിസ്ഥാനത്തിലല്ല എന്‍റെ സ്വാതന്ത്ര്യം വിലയിരുത്തപ്പെടേണ്ടത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നതു എന്തിന്നു?
Malayalam 1992 MBSI
മനസ്സാക്ഷി എന്നു ഞാന്‍ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാല്‍ വിധിക്കപ്പെടുന്നതു എന്തിന്നു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനസ്സാക്ഷി എന്നു ഞാൻ പറയുന്നത് നിങ്ങളുടേതല്ല, അത് മറ്റവന്റേതത്രേ. എന്തെന്നാൽ, എന്റെ സ്വാതന്ത്ര്യം മറ്റൊരുവന്റെ മനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നത് എന്തിന്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനസ്സാക്ഷി എന്നു ഞാന്‍ പറയുന്നതു തന്‍റേതല്ല മറ്റവന്‍റേതത്രേ. എന്‍റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാല്‍ വിധിക്കപ്പെടുന്നത് എന്തിന്?
Malayalam Bible POC-ML 2013
നിന്‍െറ മനസ്‌സാക്‌ഷിയല്ല അവന്‍േറതാണ് ഞാന്‍ ഉദ്‌ദേശിക്കുന്നത്. എന്‍െറ സ്വാതന്ത്യ്രം മറ്റൊരുവന്‍െറ മനസ്‌സാക്‌ഷികൊണ്ട് എന്തിനു വിധിക്കപ്പെടണം?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ മനസ്സാക്ഷിയല്ല, അയാളുടേതാണു ഞാൻ ഉദ്ദേശിക്കുന്നത്. മറ്റൊരാളിന്റെ മനസ്സാക്ഷിക്ക് അനുസരിച്ച് എന്റെ സ്വാതന്ത്ര്യം എന്തിന് ഹനിക്കപ്പെടണം?