1 Corinthians 10:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരില്‍ ചിലര്‍ വ്യഭിചാരം ചെയ്യുകയും തല്‍ഫലമായി ഒറ്റദിവസംകൊണ്ട് ഇരുപത്തിമൂവായിരം പേര്‍ മരിച്ചു വീഴുകയും ചെയ്തു. അവരെപ്പോലെ നാം വ്യഭിചാരം ചെയ്യരുത്.
Malayalam (ERV) WBTC Bible
അവരില്‍ ചിലര്‍ ചെയ്തതുപോലുള്ള ലൈംഗികപാപങ്ങള്‍ നാം ചെയ്യരുത്. ഒരു ദിവസം അവരില്‍ ഇരുപത്തിമൂവായിരം പേര്‍ തങ്ങളുടെ പാപങ്ങള്‍ മൂലം കൊല്ലപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.
Malayalam 1992 MBSI
അവരില്‍ ചിലര്‍ പരസംഗം ചെയ്തു ഒരു ദിവസത്തില്‍ ഇരുപത്തുമൂവായിരംപേര്‍ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരിൽ ചിലർ ദുർന്നടപ്പിൽ മുഴുകി, ഒരു ദിവസത്തിൽ ഇരുപത്തിമൂവായിരംപേർ മരിച്ചുപോയതുപോലെ നാമും ദുർന്നടപ്പുകാർ ആകരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരില്‍ ചിലര്‍ പരസംഗം ചെയ്ത് ഒരു ദിവസത്തില്‍ ഇരുപത്തിമൂവായിരം പേര്‍ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുത്.
Malayalam Bible POC-ML 2013
അവരില്‍ ചിലര്‍ വ്യഭിചാരം ചെയ്‌തതുപോലെ നമ്മള്‍ ഒരിക്കലും വ്യഭിചാരം ചെയ്യരുത്. അവരില്‍ ഇരുപത്തിമൂവായിരം പേര്‍ ഒറ്റ ദിവസംകൊണ്ടു നാശമടഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നാം അവരിൽ ചിലരെപ്പോലെ അസാന്മാർഗികളാകരുത്; വ്യഭിചാരംനിമിത്തം അവരിൽ 23,000 പേർ ഒരൊറ്റ ദിവസംകൊണ്ടു മരിച്ചുപോയി.