1 Corinthians 11:21 — Compare Translations
7 translations compared side by side
Malayalam (ERV) WBTC Bible
എന്തുകൊണ്ടെന്നോ? നിങ്ങള്‍ തിന്നുന്പോള്‍ ഓരോരുത്തരും മറ്റുള്ളവര്‍ക്കായി കാത്തു നില്‍ക്കാറില്ല. ചിലര്‍ വിശന്നും മറ്റുള്ളവര്‍ ആഹാരം അധികമായി ലഹരിപിടിച്ചും ഇരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭക്ഷണം കഴിക്കയിൽ ഓരോരുത്തൻ താന്താന്റെ അത്താഴം മുമ്പെ കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു.
Malayalam 1992 MBSI
ഭക്ഷണം കഴിക്കയില്‍ ഔരോരുത്തന്‍ താന്താന്റെ അത്താഴം മുമ്പെ കഴിക്കുന്നു. അങ്ങനെ ഒരുവന്‍ വിശന്നും മറ്റൊരുവന്‍ ലഹരിപിടിച്ചും ഇരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ, ഭക്ഷണം കഴിക്കുമ്പോൾ ഓരോരുത്തരും അവരവരുടെ അത്താഴം ആദ്യം കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭക്ഷണം കഴിക്കയില്‍ ഓരോരുത്തന്‍ താന്താന്‍റെ അത്താഴം മുമ്പേ കഴിക്കുന്നു. അങ്ങനെ ഒരുവന്‍ വിശന്നും മറ്റൊരുവന്‍ ലഹരി പിടിച്ചും ഇരിക്കുന്നു.
Malayalam Bible POC-ML 2013
കാരണം, ഓരോരുത്തരും നേരത്തെതന്നെ സ്വന്തം ഭക്‌ഷണം കഴിക്കുന്നു. തത്‌ഫലമായി ഒരുവന്‍ വിശന്നും അപരന്‍ കുടിച്ച് ഉന്‍മത്തനായും ഇരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം ഓരോരുത്തരും മറ്റാർക്കുംവേണ്ടി കാത്തുനിൽക്കാതെ ഭക്ഷണം കഴിക്കുന്നു. ഒരാൾ വിശന്നിരിക്കുമ്പോൾ മറ്റൊരാൾ കുടിച്ചു മദിച്ചിരിക്കുന്നു.