1 Corinthians 11:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പം എടുത്ത് സ്തോത്രം ചെയ്തു മുറിച്ചു. അതിനുശേഷം ഇങ്ങനെ അരുള്‍ചെയ്തു: “ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ ശരീരം ആകുന്നു; എന്‍റെ ഓര്‍മയ്‍ക്കായി ഇതു ചെയ്യുക.”
Malayalam (ERV) WBTC Bible
അതിനു നന്ദി പറയുകയും ചെയ്തു. അനന്തരം അപ്പം പകുത്ത് അവന്‍ പറഞ്ഞു, “ഇതെന്‍റെ ശരീരമാകുന്നു. ഇതു നിങ്ങള്‍ക്കുള്ളതാണ്. എന്നെ ഓര്‍ക്കുന്നതിന് ഇതു ചെയ്യുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.
Malayalam 1992 MBSI
ഇതു നിങ്ങള്‍ക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഔര്‍മ്മെക്കായി ഇതു ചെയ്‍വിന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അപ്പം എടുത്തു സ്തോത്രം ചൊല്ലിനുറുക്കി: ഇതു നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ ശരീരം; എന്‍റെ ഓര്‍മയ്ക്കായി ഇതു ചെയ്‍വിന്‍ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
കൃതജ്‌ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇത്‌ നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍െറ ശരീരമാണ്‌. എന്‍െറ ഓര്‍മയ്‌ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്തോത്രംചെയ്ത്, നുറുക്കി “ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു.