1 Corinthians 11:34 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആര്‍ക്കെങ്കിലും വിശപ്പുണ്ടെങ്കില്‍ വീട്ടില്‍വച്ചു ഭക്ഷിച്ചുകൊള്ളട്ടെ. അല്ലെങ്കില്‍ നിങ്ങള്‍ ഒരുമിച്ചുകൂടുന്നത് ന്യായവിധിക്കു കാരണമായിത്തീരും. ഇനിയുമുള്ള കാര്യങ്ങള്‍ ഞാന്‍ വരുമ്പോള്‍ ക്രമപ്പെടുത്താം.
Malayalam (ERV) WBTC Bible
ഒരാള്‍ക്കു നന്നേ വിശക്കുന്നുവെങ്കില്‍, അവന്‍ വീട്ടില്‍വച്ചു ഭക്ഷിക്കട്ടെ. നിങ്ങളുടെ ഒത്തുചേരലിനാല്‍ ദൈവത്തിന്‍റെ ന്യായവിധി നിങ്ങളുടെ മേല്‍ പതിക്കാന്‍ ഇടയാകാതിരിക്കട്ടെ. നിങ്ങള്‍ ചെയ്യേണ്ട ബാക്കി കാര്യങ്ങള്‍ ഞാന്‍ വരുന്പോള്‍ പറയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വല്ലവന്നും വിശക്കുന്നു എങ്കിൽ നിങ്ങൾ ഒരുമിച്ചു കൂടുന്നതു ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന്നു അവൻ വീട്ടിൽവെച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യങ്ങളെ ഞാൻ വന്നിട്ടു ക്രമപ്പെടുത്തും.
Malayalam 1992 MBSI
വല്ലവന്നും വിശക്കുന്നു എങ്കില്‍ നിങ്ങള്‍ ഒരുമിച്ചു കൂടുന്നതു ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന്നു അവന്‍ വീട്ടില്‍വെച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്‍യ്യങ്ങളെ ഞാന്‍ വന്നിട്ടു ക്രമപ്പെടുത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വല്ലവനും വിശക്കുന്നു എങ്കിൽ നിങ്ങൾ ഒരുമിച്ച് കൂടുന്നത് ന്യായവിധിയ്ക്ക് കാരണം ആകാതിരിക്കേണ്ടതിന് അവൻ വീട്ടിൽവച്ച് ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യങ്ങളെ ഞാൻ വന്നിട്ട് ക്രമപ്പെടുത്തും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വല്ലവനും വിശക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരുമിച്ച് കൂടുന്നത് ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന് അവന്‍ വീട്ടില്‍വച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യങ്ങളെ ഞാന്‍ വന്നിട്ടു ക്രമപ്പെടുത്തും.
Malayalam Bible POC-ML 2013
വിശപ്പുള്ള വന്‍ വീട്ടിലിരുന്നു ഭക്‌ഷിച്ചുകൊള്ളട്ടെ. അല്ലെങ്കില്‍ നിങ്ങളുടെ സമ്മേളനം ശിക്‌ഷാവിധിക്കേ ഉപകരിക്കുകയുള്ളൂ. ഇനിയുള്ള കാര്യങ്ങള്‍ ഞാന്‍ വരുമ്പോള്‍ ക്രമപ്പെടുത്തിക്കൊള്ളാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ ഒരുമിച്ചുചേരുമ്പോൾ ശിക്ഷാവിധി വരാതിരിക്കാനായി നിങ്ങളിൽ വിശപ്പുള്ളവർ വീട്ടിൽവെച്ചു ഭക്ഷണം കഴിച്ചുകൊള്ളണം. ശേഷം കാര്യങ്ങൾ ഞാൻ വരുമ്പോൾ ക്രമീകരിച്ചുകൊള്ളാം.