1 Corinthians 11:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ശിരോവസ്ത്രം ധരിക്കാതെ പ്രാര്‍ഥിക്കുകയോ, ദൈവത്തിന്‍റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയോ ചെയ്യുന്ന സ്‍ത്രീ തന്‍റെ ഭര്‍ത്താവിനെ അനാദരിക്കുന്നു. അവളുടെ ശിരസ്സ് മുണ്ഡനം ചെയ്യുന്നതിനു സമമാകുന്നു അത്.
Malayalam (ERV) WBTC Bible
എന്നാല്‍ പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഓരോ സ്ത്രീയും തന്‍റെ തല മൂടിയിരിക്കണം. അവള്‍ തല മൂടിയില്ലെങ്കില്‍ തന്‍റെ തലയെ നാണിപ്പിക്കുകയാണ്. അപ്പോളവള്‍ മുണ്ഡനം ചെയ്യപ്പെട്ടവളെപ്പോലെയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതുസ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൗരം ചെയ്യിച്ചതുപോലെയല്ലോ.
Malayalam 1992 MBSI
മൂടുപടമില്ലാതെ പ്രാര്‍ത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവള്‍ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ മൂടുപടമില്ലാതെ പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏത് സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അത് അവൾ ക്ഷൗരം ചെയ്യിച്ചതു പോലെയല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മൂടുപടമില്ലാതെ പ്രാര്‍ഥിക്കുകയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അത് അവള്‍ ക്ഷൗരം ചെയ്യിച്ചതുപോലെയല്ലോ.
Malayalam Bible POC-ML 2013
ശിരസ്‌സു മൂടാതെ പ്രാര്‍ഥിക്കുകയോ പ്രവ ചിക്കുകയോ ചെയ്യുന്ന ഏതൊരു സ്‌ത്രീയും തന്‍െറ ശിരസ്‌സിനെ അവമാനിക്കുന്നു. അവളുടെ തല മുണ്‍ഡനം ചെയ്യുന്നതിനു തുല്യമാണത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശിരോവസ്ത്രം ധരിക്കാതെ ഒരു സ്ത്രീ പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്താൽ അവൾ തന്റെ ശിരസ്സിനെ അപമാനിക്കുന്നു; അതു മുണ്ഡനം ചെയ്യുന്നതിനു തുല്യമാണ്.