1 Corinthians 11:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുരുഷന്‍ ശിരസ്സു മൂടേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ അവന്‍ ദൈവത്തിന്‍റെ പ്രതിബിംബവും ദൈവത്തിന്‍റെ തേജസ്സ് പ്രതിഫലിപ്പിക്കുന്നവനുമാകുന്നു.
Malayalam (ERV) WBTC Bible
എന്നാല്‍ ഒരു പുരുഷന്‍ തന്‍റെ തല മൂടരുത്. എന്തെന്നോ? കാരണം അവന്‍ ദൈവത്തെപ്പോലെ സൃഷ്ടിക്കപ്പെട്ടതും ദൈവത്തിന്‍റെ മഹത്വവും ആകുന്നു. എന്നാല്‍ സ്ത്രീ പുരുഷന്‍റെ മഹത്വം ആകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.
Malayalam 1992 MBSI
പുരുഷന്‍ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാല്‍ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. എന്നാൽ സ്ത്രീ പുരുഷന്റെ തേജസ്സ് ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരുഷന്‍ ദൈവത്തിന്‍റെ പ്രതിമയും തേജസ്സും ആകയാല്‍ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്‍റെ തേജസ്സ് ആകുന്നു.
Malayalam Bible POC-ML 2013
പുരുഷന്‍ ദൈവത്തിന്‍െറ പ്രതിച്‌ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്‌. സ്‌ത്രീയാകട്ടെ പുരുഷന്‍െറ മഹിമയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പുരുഷൻ ദൈവത്തിന്റെ പ്രതിരൂപവും തേജസ്സും ആകയാൽ ശിരസ്സു മറയ്ക്കേണ്ടതില്ല; എന്നാൽ സ്ത്രീയോ പുരുഷന്റെ തേജസ്സാണ്.