1 Corinthians 12:24 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഴകു കുറഞ്ഞ അവയവങ്ങളെ അലങ്കരിക്കുന്നു. അഴകുള്ളവയെ അലങ്കരിക്കേണ്ട ആവശ്യമില്ലല്ലോ.
Malayalam (ERV) WBTC Bible
നമ്മുടെ ശരീരത്തിന്‍റെ കൂടുതല്‍ സുന്ദരമായ ഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിലാളനം ആവശ്യമില്ല. പക്ഷേ ദൈവം കൂടുതല്‍ മാനം ആവശ്യമായ ഭാഗങ്ങള്‍ക്ക് അതു നല്‍കിക്കൊണ്ട് ശരീരത്തെ ഒന്നാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നമ്മിൽ അഴകുള്ള അവയവങ്ങൾക്കു അതു ആവശ്യമില്ലല്ലോ.
Malayalam 1992 MBSI
നമ്മില്‍ അഴകുള്ള അവയവങ്ങള്‍ക്കു അതു ആവശ്യമില്ലല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നമ്മിൽ അഴകുള്ള അവയവങ്ങൾക്ക് അത് ആവശ്യമില്ലല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നമ്മില്‍ അഴകു കുറഞ്ഞവയ്ക്ക് അധികം അഴകു വരുത്തുന്നു; നമ്മില്‍ അഴകുള്ള അവയവങ്ങള്‍ക്ക് അത് ആവശ്യമില്ലല്ലോ.
Malayalam Bible POC-ML 2013
ഭംഗിയുള്ള അവയവങ്ങള്‍ക്ക് ഇവയൊന്നും ആവശ്യമില്ല. ദൈവമാകട്ടെ, അപ്രധാനങ്ങളായ അവയവങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം ലഭിക്കത്തക്കവിധം ശരീരം സംവിധാനംചെയ്‌തിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൗന്ദര്യമുള്ള അവയവങ്ങൾക്കു പ്രത്യേക കരുതൽ ആവശ്യമില്ല, ശരീരത്തിൽ അനൈക്യമുണ്ടാകാതെ ഓരോ അവയവവും മറ്റ് അവയവങ്ങളെക്കുറിച്ച് കരുതലുള്ളവരായിരിക്കാൻ ദൈവം അവയവങ്ങളെ, മാന്യത കുറഞ്ഞവെക്കു മാന്യതനൽകി പരസ്പരം സംയോജിപ്പിച്ചിരിക്കുന്നു.