1 Corinthians 12:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവം സഭയില്‍ ഓരോരുത്തരെയും യഥാസ്ഥാനങ്ങളില്‍ ആക്കിയിരിക്കുന്നു; ഒന്നാമത് അപ്പോസ്തോലന്മാരെയും രണ്ടാമത് പ്രവാചകന്മാരെയും മൂന്നാമത് പ്രബോധിപ്പിക്കുന്നവരെയും അദ്ഭുതപ്രവൃത്തികള്‍ ചെയ്യുന്നവരെയും, പിന്നീട് രോഗശാന്തി നല്‌കാനോ, സഹായിക്കാനോ, ഭരണം നടത്താനോ, അന്യഭാഷകള്‍ സംസാരിക്കാനോ ഉള്ള സിദ്ധിവിശേഷം ഉള്ളവരെയും നിയമിച്ചിരിക്കുന്നു.
Malayalam (ERV) WBTC Bible
സഭയില്‍ അപ്പൊസ്തലന്മാര്‍ക്ക് ആദ്യസ്ഥാനം ദൈവം നല്‍കിയിരിക്കുന്നു. രണ്ടാമത് പ്രവാചകര്‍ക്കും, മൂന്നാം സ്ഥാനം അദ്ധ്യാപകര്‍ക്കും നല്‍കിയിരിക്കുന്നു. പിന്നെ വീര്യപ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് ദൈവം സ്ഥാനം നല്‍കിയിരിക്കുന്നു. പിന്നെ രോഗശാന്തി വരുത്തുവാനുള്ള കഴിവ് നല്‍കിയിരിക്കുന്നു. അന്യരെ സഹായിക്കുവാന്‍ കഴിയുന്നവര്‍, നയിക്കാന്‍ കഴിവുള്ളവര്‍, വിവിധഭാഷകള്‍ സംസാരിക്കുവാന്‍ കഴിവുള്ളവര്‍, എന്നിങ്ങനെ ദൈവം സ്ഥാനങ്ങള്‍ നല്‍കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം സഭയിൽ ഒന്നാമതു അപ്പൊസ്തലന്മാർ, രണ്ടാമതു പ്രവാചകന്മാർ, മൂന്നാമതു ഉപദേഷ്ടാക്കന്മാർ, ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്‌വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.
Malayalam 1992 MBSI
ദൈവം സഭയില്‍ ഒന്നാമതു അപ്പൊസ്തലന്മാര്‍, രണ്ടാമതു പ്രവാചകന്മാര്‍ മൂന്നാമതു ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഔരോരുത്തരെ നിയമിക്കയും പിന്നെ വീര്‍യ്യപ്രവൃത്തികള്‍, രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നലകുകയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം സഭയിൽ ഒന്നാമത് അപ്പൊസ്തലന്മാർ, രണ്ടാമത് പ്രവാചകന്മാർ, മൂന്നാമത് ഉപദേഷ്ടാക്കന്മാർ, ഇങ്ങനെ ഓരോരുത്തരെ നിയമിക്കുകയും, പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരങ്ങൾ, സഹായം ചെയ്യുവാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം സഭയില്‍ ഒന്നാമത് അപ്പൊസ്തലന്മാര്‍, രണ്ടാമതു പ്രവാചകന്മാര്‍, മൂന്നാമത് ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യപ്രവൃത്തികള്‍, രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധ ഭാഷാവരം എന്നിവ നല്കുകയും ചെയ്തു.
Malayalam Bible POC-ML 2013
ദൈവം സഭയില്‍ ഒന്നാമത്‌ അപ്പസ്‌തോലന്‍മാരെയും രണ്ടാമത്‌ പ്രവാചകന്‍മാരെയും, മൂന്നാമത്‌ പ്രബോധകരെയും, തുടര്‍ന്ന്‌ അദ്‌ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും അപ്പസ്‌തോലരോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒന്നാമത് അപ്പൊസ്തലന്മാരെയും രണ്ടാമതു പ്രവാചകരെയും മൂന്നാമത് ഉപദേഷ്ടാക്കന്മാരെയും പിന്നെ അത്ഭുതപ്രവൃത്തികൾ, രോഗങ്ങളുടെ സൗഖ്യം, സഹായംചെയ്യൽ, നേതൃനൈപുണ്യം, വിവിധഭാഷകൾ എന്നിങ്ങനെയുള്ള കൃപാദാനങ്ങളും ദൈവം സഭയ്ക്കു നൽകിയിരിക്കുന്നു.