1 Corinthians 12:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രവര്‍ത്തിക്കുന്നതിനുള്ള പ്രാപ്തി വിവിധ തരത്തിലുണ്ട്. എന്നാല്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രത്യേക പ്രവൃത്തി ചെയ്യാനുള്ള ത്രാണി നല്‌കുന്നത് ഒരേ ദൈവമാണ്.
Malayalam (ERV) WBTC Bible
ദൈവം ആളുകളില്‍ പലതരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, പക്ഷേ ആ മാര്‍ഗ്ഗങ്ങളെല്ലാം അതേ ദൈവത്തില്‍ നിന്നുമാണ്. ദൈവം നമ്മില്‍ എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ.
Malayalam 1992 MBSI
വീര്‍യ്യപ്രവൃത്തികളില്‍ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്ന ദൈവം ഒരുവന്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രവൃത്തികളിൽ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വീര്യപ്രവൃത്തികളില്‍ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്ന ദൈവം ഒരുവന്‍തന്നെ.
Malayalam Bible POC-ML 2013
പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന ദൈവം ഒന്നുതന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രവൃത്തികളും ബഹുവിധം, എന്നാൽ എല്ലാവരിലൂടെയും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻമാത്രം.