1 Corinthians 12:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ ആത്മാവുതന്നെ ഒരുവനു വിശ്വാസവും, മറ്റൊരുവന് രോഗസൗഖ്യത്തിനുള്ള വരവും ആണു നല്‌കുന്നത്.
Malayalam (ERV) WBTC Bible
അതേ ആത്മാവ് ഒരാള്‍ക്ക് വിശ്വാസം നല്‍കുന്നു. മറ്റൊരാള്‍ക്ക് രോഗം ഭേദപ്പെടുത്താനുള്ള വരവും അതേ ആത്മാവ് നല്‍കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം;
Malayalam 1992 MBSI
വേറൊരുത്തന്നു അതേ ആത്മാവിനാല്‍ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാല്‍ രോഗശാന്തികളുടെ വരം;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വേറൊരാൾക്ക് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരാൾക്ക് അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരങ്ങൾ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വേറൊരുത്തന് അതേ ആത്മാവിനാല്‍ വിശ്വാസം, മറ്റൊരുവന് അതേ ആത്മാവിനാല്‍ രോഗശാന്തികളുടെ വരം;
Malayalam Bible POC-ML 2013
ഒരേ ആത്‌മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗ ശാന്തിക്കുള്ള വരവും നല്‍കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇനി വേറൊരാൾക്ക് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരാൾക്ക് ആ ആത്മാവിനാൽത്തന്നെ രോഗസൗഖ്യത്തിനുള്ള കൃപാദാനങ്ങൾ,