1 Corinthians 13:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പക്വത വന്നപ്പോള്‍ ഞാന്‍ ശിശുസഹജമായവ പരിത്യജിച്ചു. ഇപ്പോള്‍ നാം കണ്ണാടിയില്‍ അവ്യക്തമായി കാണുന്നു; അന്നാകട്ടെ, അഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ എന്‍റെ അറിവ് പരിമിതമാണ്; അന്നാകട്ടെ, ദൈവം എന്നെ അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും.
Malayalam (ERV) WBTC Bible
നമ്മെ സംബന്ധിച്ചിടത്തോളം അങ്ങനെ തന്നെ. ഇപ്പോള്‍ നമ്മള്‍ കാണുന്നത് ഒരു ഇരുണ്ട കണ്ണാടിയിലേക്കു നോക്കുന്പോലെയാണ്. എന്നാല്‍ ആ സമയം, ഭാവിയില്‍ നമുക്കു വ്യക്തമായി കാണാം. ഇപ്പോള്‍ എനിക്കു ഒരു ഭാഗം മാത്രമേ അറിയൂ. എന്നാല്‍ ആ സമയം, ദൈവം എന്നെ അറിയുന്പോലെ എനിക്ക് എല്ലാമറിയാന്‍ കഴിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും.
Malayalam 1992 MBSI
ഇപ്പോള്‍ നാം കണ്ണാടിയില്‍ കടമൊഴിയായി കാണുന്നു; അപ്പോള്‍ മുഖാമുഖമായി കാണും; ഇപ്പോള്‍ ഞാന്‍ അംശമായി അറിയുന്നു; അപ്പോഴോ ഞാന്‍ അറിയപ്പെട്ടതുപോലെ തന്നേ അറിയും,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ ഇപ്പോൾ നാം കണ്ണാടിയിൽ അവ്യക്തമായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോഴോ ഞാൻ പൂർണ്ണമായി അറിയപ്പെട്ടതുപോലെ ഞാൻ പൂർണ്ണമായി തന്നെ അറിയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇപ്പോള്‍ നാം കണ്ണാടിയില്‍ കടമൊഴിയായി കാണുന്നു; അപ്പോള്‍ മുഖാമുഖമായി കാണും; ഇപ്പോള്‍ ഞാന്‍ അംശമായി അറിയുന്നു; അപ്പോഴോ ഞാന്‍ അറിയപ്പെട്ടതുപോലെതന്നെ അറിയും,
Malayalam Bible POC-ML 2013
ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്‌തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇപ്പോൾ നാം കണ്ണാടിയിൽ കടങ്കഥയെന്നപോലെ അവ്യക്തമായി കാണുന്നു; അപ്പോഴോ നാം അഭിമുഖമായി കാണും. ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോൾ, ദൈവം എന്നെ സമ്പൂർണമായി അറിയുന്നതുപോലെ എന്റെ അറിവും പൂർണതയുള്ളതായിരിക്കും.