1 Corinthians 13:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എനിക്കുള്ള സര്‍വസ്വവും ദാനം ചെയ്താലും എന്റെ ശരീരം തന്നെ ദഹിപ്പിക്കുവാന്‍ ഏല്പിച്ചുകൊടുത്താലും എനിക്കു സ്നേഹമില്ലെങ്കില്‍ എല്ലാം നിഷ്ഫലം.
Malayalam (ERV) WBTC Bible
പാവങ്ങളെ തീറ്റിപ്പോറ്റാന്‍ എനിക്കുള്ളതെല്ലാം ദാനം ചെയ്താലും, എന്റെ ശരീരം തന്നെ യാഗമായി കത്തിക്കാന്‍ കൊടുത്താലും എനിക്കു സ്നേഹമില്ലെങ്കില്‍ ഇങ്ങനെയെല്ലാം ചെയ്യുന്നതുകൊണ്ട് എനിക്കൊന്നും കിട്ടില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും, എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.
Malayalam 1992 MBSI
എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാന്‍ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കില്‍ എനിക്കു ഒരു പ്രയോജനവും ഇല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എനിക്കുള്ളതെല്ലാം ദരിദ്രരെ പോറ്റുവാൻ ദാനം ചെയ്താലും, എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്ക് ഒരു പ്രയോജനവും ഇല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാന്‍ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കില്‍ എനിക്ക് ഒരു പ്രയോജനവും ഇല്ല.
Malayalam Bible POC-ML 2013
ഞാന്‍ എന്‍െറ സര്‍വസമ്പത്തും ദാനം ചെയ്‌താലും എന്‍െറ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ സമ്പത്തെല്ലാം ഞാൻ ദാനംചെയ്താലും അഭിമാനപൂർവം എന്റെ ശരീരം ദഹിപ്പിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നും നേടുന്നില്ല.