1 Corinthians 14:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ ആത്മാവുകൊണ്ടു മാത്രം ദൈവത്തിനു സ്തോത്രം ചെയ്യുമ്പോള്‍ ഒരു സാധാരണക്കാരന്‍ നീ പറയുന്നത് ഗ്രഹിക്കാതെ നിന്‍റെ പ്രാര്‍ഥനയ്‍ക്ക് എങ്ങനെ ആമേന്‍ പറയും.
Malayalam (ERV) WBTC Bible
നിങ്ങള്‍ നിങ്ങളുടെ ആത്മാവുകൊണ്ട് ദൈവത്തെ സ്തുതിയ്ക്കുമായിരിക്കും. എന്നാല്‍ നന്ദി പറയുന്ന നിങ്ങളുടെ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം മനസ്സിലാകാത്ത ഒരുവന് څആമേന്‍’ എന്നു പറയാനാവില്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ പറയുന്നത് എന്താണെന്ന് അയാള്‍ക്കറിയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേൻ പറയും?
Malayalam 1992 MBSI
അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാല്‍ ആത്മവരമില്ലാത്തവന്‍ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേന്‍ പറയും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അല്ല, നീ ആത്മാവുകൊണ്ട് സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവന് നീ പറയുന്നത് മനസ്സിലാകാത്തതുകൊണ്ട് നിന്റെ സ്തോത്രത്തിന് എങ്ങനെ ആമേൻ പറയും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാല്‍ ആത്മവരമില്ലാത്തവന്‍ നീ പറയുന്നതു തിരിയാതിരിക്കെ നിന്‍റെ സ്തോത്രത്തിന് എങ്ങനെ ആമേന്‍ പറയും?
Malayalam Bible POC-ML 2013
നേരേമറിച്ച്, നീ ആത്മാവുകൊണ്ടു മാത്രം സ്‌തോത്രം ചെയ്‌താല്‍ നിന്‍െറ വാക്കുകള്‍ ഗ്രഹിക്കാന്‍ ത്രാണിയില്ലാത്ത അന്യന്‍ നിന്‍െറ കൃതജ്‌ഞതാസ്‌തോത്രത്തിന് എങ്ങനെ ആമേന്‍ പറയും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആത്മാവുകൊണ്ടു നീ ദൈവത്തെ സ്തുതിക്കുമ്പോൾ ആ സ്ഥലത്ത് സന്നിഹിതനായിരിക്കുന്ന ഒരു അന്വേഷകൻ നിന്റെ സ്തോത്രാർപ്പണത്തിന് എങ്ങനെ “ആമേൻ” പറയും? നീ പറയുന്നത് അയാൾ മനസ്സിലാക്കുന്നില്ലല്ലോ?