1 Corinthians 14:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്യഭാഷകളില്‍ സംസാരിക്കുന്നവന്‍ മനുഷ്യരോടല്ല, ദൈവത്തോടത്രേ സംസാരിക്കുന്നത്; അവന്‍ ആത്മാവിന്‍റെ പ്രചോദനത്താല്‍ നിഗൂഢസത്യങ്ങള്‍ സംസാരിക്കുന്നു. അവന്‍ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല.
Malayalam (ERV) WBTC Bible
ഇതെന്തുകൊണ്ടാണെന്ന് ഞാന്‍ വിശദീകരിക്കാം. വിവിധ ഭാഷകളില്‍ സംസാരിക്കാനുള്ള വരം കിട്ടിയവന്‍ ജനങ്ങളോടല്ല സംസാരിക്കുന്നത്. ദൈവത്തോടാണയാള്‍ സംസാരിക്കുന്നത്. അയാളെ ആര്‍ക്കും മനസ്സിലാകുകയില്ല. അയാള്‍ ആത്മാവിലൂടെ രഹസ്യങ്ങളാണ് സംസാരിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.
Malayalam 1992 MBSI
അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവന്‍ ആത്മാവില്‍ മര്‍മ്മങ്ങളെ സംസാരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങൾ സംസാരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവന്‍ ആത്മാവില്‍ മര്‍മങ്ങളെ സംസാരിക്കുന്നു.
Malayalam Bible POC-ML 2013
ഭാഷാവരമുള്ളവന്‍മനുഷ്യരോടല്ല ദൈവത്തോടാണു സംസാരിക്കുന്നത്‌. അവന്‍ പറയുന്നത്‌ ആരും ഗ്രഹിക്കുന്നില്ല. അവന്‍ ആത്‌മാവിനാല്‍ പ്രചോദിതനായി രഹസ്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു. നേരേമറിച്ച്‌, പ്രവചിക്കുന്നവന്‍മനുഷ്യരോടു സംസാരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അജ്ഞാതഭാഷയിൽ സംസാരിക്കുന്നവർ മനുഷ്യരോടല്ല, ദൈവത്തോടാണ് സംസാരിക്കുന്നത്. അവർ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല; അവർ ആത്മാവിൽ ദൈവികരഹസ്യങ്ങൾ സംസാരിക്കുന്നു.